തനിക്ക് കാമുകന്‍ മാത്രം മതി; നൊന്ത് പെറ്റ രണ്ടു മക്കളേയും വേണ്ടെന്ന് യുവതി; അമ്മയ്ക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞു നാലു വയസ്സുകാരന്‍….

കാമുകനൊപ്പം നാലു വയസ്സുകാരനായ മകനുമായി വീട്ടമ്മ സ്ഥലം വിട്ടതും ഒമാനിലേക്ക് കടന്ന ഇവരെ ഭര്‍ത്താവും വീട്ടുകാരും കുടുക്കി നാട്ടിലെത്തിച്ചതും അമ്ബരപ്പോടെയാണ് കേരളം നോക്കി കണ്ടത്.  അവരെ കോടതിയില്‍ എത്തിച്ച്‌പോഴും തനിക്ക് കാമുകന്‍ മതി എന്ന നിലപാടില്‍ ഉറച്ച്‌ നിന്നു. ഒടുവില്‍ കോടതി ഇവര്‍ക്ക് കാമുകനൊപ്പംപോകാന്‍ അനുവാദം നല്‍കുകയുംചെയ്തു.

ഇത് വായിക്കാതെ പോകരുത്..! ‘സണ്ണി ലിയോണിനെ കാണാന്‍ കഴിയാത്തവരാണ് ഫെയസ്ബുക്കില്‍ മുക്രയിടുന്നത്’; യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു.

തലശ്ശേരിയിലാണ് ഇന്നലെ കൂട നിന്നവരെ ഒക്കെ കണ്ണീരും ഒരു പോലെ രോഷവും ഉണ്ടാക്കിയ സംഭവം നടന്നത്. പാറപ്രം സ്വദേശിയായ യുവതിക്കാണ്  ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കിയത്. ഇന്നലെയാണ് യുവതിയെയും കാമുകനെയും സിനിമാ കഥയെ വെല്ലും തിരക്കഥയൊരുക്കി ഭര്‍ത്താവും ബന്ധുക്കളും നാട്ടിലെത്തിച്ചത്.

ഒമാനില്‍ നിന്നും കോഴിക്കോട്ടെത്തിയ ഉടന്‍ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും തലശ്ശേരി കോടതിയില്‍ ഹാജരാക്കുകയും ആയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് കാമുകനൊപ്പം പോകണമെന്ന് ഉറച്ച നിലപാടെടുത്ത യുവതി മക്കളെ കോടതിയില്‍ തള്ളിപ്പറയുകയുംചെയ്തു. തനിക്ക് മക്കളെ വേണ്ടെന്ന് യുവതി നിലപാട് എടുത്തതോടെ കുട്ടികളെ കോടതി ഭര്‍ത്താവിനൊപ്പം വിട്ടു. യുവതിയെ കാമുകനൊപ്പവും.

ഇതിനിടെ, നാലുവയസ്സുകാരനായ മകന്‍ അമ്മയെ വിടാതെ കെട്ടിപ്പിടിച്ച്‌ കരഞ്ഞത് കൂടി നിന്നവര്‍ക്ക് നൊമ്ബരക്കാഴ്ചയായി. ഈ മകനെ കൂടാതെ എട്ടു വയസ്സുള്ള ഒരു കുട്ടികൂടി ഇവര്‍ക്കുണ്ട്.

നാല് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നാടകീയമായ സംഭവങ്ങളുടെ തുടക്കം കഴിഞ്ഞ 29 ന് വിദേശത്തു നിന്നും എത്തിയ ഭര്‍ത്താവ് ഉറങ്ങിക്കിടക്കെ രാത്രിയില്‍ ഇളയ മകനുമായി വീടു വിട്ടിറങ്ങിയ യുവതി പിണറായി സ്വദേശിയായ കാമുകനൊപ്പം ഒമാനിലേയ്ക്ക് പോയി. വിവരം അറിഞ്ഞ ഭര്‍ത്താവ് ഒമാനിലെ തന്റെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇരുവരും ഒമാനില്‍ എത്തിയ ഉടന്‍ പൊലീസും സംഘടനകളും ഇടപെട്ട് ഇവരെ തിരിച്ച്‌ നാട്ടിലേയ്ക്ക് അയച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*