‘അടിച്ചാല്‍ തിരിച്ചടിക്കു’മെന്ന് ഉത്തരകൊറിയ: ഗുവാമിലെ യുഎസ് താവളം തകര്‍ക്കും..!

ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം തകര്‍ക്കുമെന്ന് ഉന്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയും ചൈനയും ഇവരില്‍ വന്‍ ശക്തികള്‍ ആര് ? വന്‍ ശക്തികള്‍ ആരെന്ന് വെളിപ്പെടുത്തുന്ന ഞെട്ടിക്കുന റിപ്പോര്‍ട്ട് പുറത്ത്….

പസഫിക് മേഖലയിലെ അമേരിക്കയുടെ ശക്തമായ സൈനിക താവളമാണ് ഗുവാം. അമേരിക്കന്‍ കര, വ്യോമ, നാവികസേനകളുടെ സാന്നിധ്യമുള്ള ദ്വീപ് ആക്രമിക്കുമെന്നും മധ്യദൂര ഹ്വസോങ്-12 മിസൈല്‍ പ്രയോഗിക്കുമെന്നുമാണ് ഉത്തര കൊറിയ ഭീഷണി മുഴക്കിയിരിക്കുന്നത്.

ആണവ മിസൈലുകള്‍ നിര്‍മിക്കുന്നതില്‍ ഉത്തരകൊറിയ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം താക്കീതുമായി ട്രംപ് രംഗത്തെത്തിയത്. മിസൈല്‍, ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്നായിരുന്നു മുന്നറിയപ്പ്. ഉത്തരകൊറിയന്‍ പ്രസിഡന്‍റ് ലോകത്തിന് ഭീഷണിയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ആഴ്ചകള്‍ക്ക് മുമ്ബ് അമേരിക്കന്‍ തീരം വരെയെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*