സ്മാര്‍ട്ട് ഫോണ്‍ വിപണി കയ്യടക്കാന്‍ നോക്കിയ 8 എത്തി…!

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തരം​ഗം തീര്‍ക്കാന്‍ നോക്കിയ 8 എത്തുന്നു. ലണ്ടനില്‍ വച്ചുനടന്ന ചടങ്ങിലാണ് നോക്കിയ 8 അവതരിപ്പിച്ചത്. ഇന്ന് വിപണിയിലുള്ള ഏതോരു മുന്‍നിര മോഡലിനും വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള പ്രത്യേകതകളുമായാണ് നോക്കിയ 8 എത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഒപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണിന്‍റെ പ്രവര്‍ത്തനം. ഇരട്ട ക്യാമറ എന്ന പ്രത്യേകതയും ഈ ഫോണിനുണ്ട്.

യുവതാരം നിവിന്‍ പോളിക്കെതിരെ കടുത്ത ആരോപണങ്ങളുമായി നാന സിനിമാ വാരിക…

പിന്നിലെ രണ്ട് ക്യാമറകളും മുന്നിലെ ഒരു ക്യാമറയും 13 മെഗാപിക്സലാണ്. നോക്കിയ 8 ല്‍ സ്നാപ്ഡ്രാഗന്‍ 835 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജുള്ള ഹാന്‍ഡ്സെറ്റ് ആന്‍ഡ്രോയ്ഡ് ഒയും സപ്പോര്‍ട്ട് ചെയ്യുമെന്നാണ് അറിയുന്നത്. 5.3 ഇഞ്ച് 2കെ എല്‍സിഡി ഡിസ്പ്ലെയുളള (ഗോറില്ല ഗ്ലാസ് 5 സുരക്ഷ) ഹാന്‍ഡ്സെറ്റിന്‍റെ റാം 4 ജിബിയാണ്.

സ്മാര്‍ട്ഫോണിനെ പിരിയാന്‍ വയ്യേ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇത് വായിക്കണം..

ബാറ്ററി ലൈഫ് 3090 എംഎഎച്ച്‌. നോക്കിയ 8ന് സ്പ്ലാഷ് പ്രൂഫ് ഫീച്ചറുമുണ്ട്. നോക്കിയ 8 സെപ്റ്റംബറോടെ രാജ്യാന്തര തലത്തില്‍ വില്‍പ്പനക്കെത്തും. ഇന്ത്യയിലെത്തുമ്ബോള്‍ 45,000 രൂപയാകും ഫോണിന്റെ വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*