ഉപഭോക്താക്കള്‍ക്ക് നോക്കിയയുടെ സമ്മാനം…..

 

 

ഒരു കാലത്ത് ലോകമെമ്പാടും മൊബൈല്‍ പ്രേമികളുടെ ഹരമായിരുന്ന നോക്കിയ പുതിയ തന്ത്രങ്ങളുമായി ഇന്ത്യന്‍ വിപണിയില്‍ . ഉപഭോക്താക്കള്‍ക്ക് നല്‍കിയ വാക്കുപാലിച്ച്‌ നോക്കിയയുടെ സ്വാതന്ത്രദിന സമ്മാനം ആന്‍ഡ്രോയിഡ് സീരിസിലെ നോക്കിയ 5 സ്മാര്‍ട്ഫോണ്‍ വിപണിയിലെത്തി.

 

ഓഗസ്റ്റ് 15 ന് ഫോണ്‍ വിപണിയിലിറക്കുമെന്ന വാര്‍ത്ത നോക്കിയാ ഫോണ്‍നിര്‍മ്മാതാക്കളായ എച്ച്‌എംഡി ഗ്ലോബല്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ജൂലായ് 7 മുതല്‍ ഫോണിനായുള്ള പ്രീ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് ബ്രീ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. 12,499 രൂപ വിലയാകും നോക്കിയ 5 നെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ന്യൂഗട്ട് 7.1.1 ലാണ് നോക്കിയ 5 പ്രവര്‍ത്തിക്കുന്നത്.
നോക്കിയയുടെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ഓ അപ്ഡേറ്റ് ലഭ്യമാക്കുമെന്നും എച്ച്‌എംഡി അറിയിച്ചിട്ടുണ്ട്. 13 മെഗാ പിക്സല്‍ ക്യാമറയും 8 എംപി മുന്‍ ക്യാമറയുമാണ് നോക്കിയ 5 ന്റെ പ്രത്യേകത. 5.2 ഇഞ്ച് ഡിസ്പ്ലേയും 720പിക്സല്‍ റെസലൂഷനും 3000 എംഎഎച്ച്‌ ബാറ്ററിയുമാണ് ഫോണിനുള്ളത്. നോക്കിയ 5 ഓഗസ്റ്റ് പകുതിയോടെ വിപണിയിലെത്തുമെന്ന് എച്ച്‌എംഡി ഗ്ലോബല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.എന്തായാലും വളരെ പ്രതീക്ഷയോടെയാണ്  നോക്കിയ 5 എത്തുന്നത്‌ .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*