നിറവയര്‍ കാണിച്ച്‌ സോഹ അലി ഖാന്‍റെ യോഗ: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഗര്‍ഭാവസ്ഥയില്‍ നിറവയര്‍ കാണിച്ച്‌ സോഹ അലി ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച  യോഗ ചിത്രത്തിന് വന്‍  വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍. ഗര്‍ഭാവസ്ഥ ശരിക്കും ആഘോഷമാക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പുറത്തുവിടുന്നതാണ് ഇക്കൂട്ടരുടെ പ്രധാന ഹോബികളിലൊന്ന്‌ . എന്നാല്‍, പലപ്പോഴും ഇതിന്റെ പേരില്‍ കടുത്ത  വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട് ഇവര്‍ക്ക്.ഇത്തവണ അത്തരത്തില്‍ ചിത്രം പങ്കുവെച്ചതിന്റെ കാരണത്താല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത് സോഹ അലിഖാനാണ്.

നിറവയറുമായി യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവച്ചിരിക്കുന്നത്. നഗ്നമായ വയര്‍ കാണിച്ചുകൊണ്ടാണ് താരം യോഗ ചെയ്യുന്നത്. യുദ്ധത്തിന് തയ്യാറെടുക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് വന്‍ വിമര്‍ശനമാണ് സൈബര്‍ ലോകത്തുനിന്നും ഉയര്‍ന്ന് വരുന്നത്.ഇത്തരത്തില്‍ നിറവയര്‍ കാണിച്ച്‌ എന്തുപഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചാണ് ആളുകള്‍ വിമര്‍ശിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ക്കും നടിയുടെ വയര്‍ പുറത്ത് കാണുന്നതാണ് ഇഷ്ടപെടാത്തത്. എന്നാല്‍ വിമര്‍ശനത്തിനെതിരേയും നിരവധി കമന്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഗര്‍ഭകാലത്തെ നിരവധി ചിത്രങ്ങള്‍ സോഹ തന്റെ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവച്ചിരുന്നു.എന്തായാലും   വിവാദം ചൂടുപിടിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*