നിരപരാധിത്വം തെളിയിക്കാന്‍ ദിലീപും കുടുംബവും പുതിയ നീക്കത്തിലേക്ക്; ഇനി അന്വേഷണ സംഘത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല…!

തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദിലീപും കുടുംബവും പുതിയ നീക്കത്തിലേക്ക്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നുവെന്നാണ് വിവരം.

തിരിച്ചുവരവില്‍ നസ്രിയയുടെ നായകന്‍ ദുല്‍ഖര്‍ സല്‍മാനോ.? തിരിച്ച്‌ വരവ് അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ…..

ഇപ്പോള്‍ ഭാര്യയും നടിയുമായ കാവ്യാ മാധവനെ കൂടി കേസില്‍ വലിച്ചിഴക്കാന്‍ നീക്കം നടക്കുന്ന പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണം നടക്കട്ടെ എന്ന നിലപാടിലാണ് താര കുടുംബം.

നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പിക്കെതിരെ ദിലീപിന്റെ ജാമ്യ ഹര്‍ജിയിലും ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനേക്കാള്‍ വിശ്വസ്തതയുള്ള അന്വേഷണ ഏജന്‍സിയായ സി.ബി.ഐ തന്നെ കേസന്വേഷണം നടത്തട്ടെ എന്ന നിലപാട് ദിലീപിന്റെ സുഹൃത്തുക്കള്‍ക്കുമുണ്ട്.

നുണപരിശോധനയ്ക്ക് തയ്യാറാണെന്ന നിലപാട് ദിലീപ് കോടതിയില്‍ സ്വീകരിച്ചേക്കുമെന്നും സൂചനകളുണ്ട്. അന്വേഷണസംഘം അതിന് ഇതുവരെ തയ്യാറായിട്ടില്ല.

ഈ പശ്ചാത്തലത്തില്‍ ദിലീപും കാവ്യ മാധവനും സ്വയം നുണപരിശോധനക്ക് തയ്യാറാണെന്ന് പറഞ്ഞാല്‍ അന്വേഷണ സംഘത്തിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ണപരിശോധനയില്‍ ദിലീപിനും കാവ്യക്കും അനുകൂലമാണ് കാര്യങ്ങള്‍ എങ്കില്‍ ഇതുവരെ നടത്തിയ പോലീസ് അന്വേഷണം തന്നെ ചോദ്യം ചെയ്യപ്പെടും. അതേ സമയം പള്‍സര്‍ സുനിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവും ഇതിനകം ശക്തമായിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*