മുത്തലാഖ് നിരോധനം ചരിത്രപരമായ വിധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി..!

മുസ്ലീം സ്ത്രീകളുടെ സമത്വം ഉറപ്പാക്കുന്ന വിധിയാണിത്. മുത്തലാഖ് നിരോധനം ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  സ്ത്രീ ശാക്തീകരണത്തിനുള്ള ശക്തമായ കാല്‍വെയ്പെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സണ്ണി ലിയോണിന്‍റെ ഒരു ദിവസത്തെ റേറ്റ് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും…

മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിലപാടു വ്യക്തമാക്കി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, യു.യു. ലളിത് എന്നിവര്‍ വിധിയെഴുതിയപ്പോള്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ എന്നിവര്‍ എതിര്‍ത്തു. വിവിധ മുസ്ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിയമവിരുദ്ധമാണ്. എന്തുകൊണ്ട് ഇന്ത്യയ്ക്ക് അതില്‍നിന്നു മാറാനാകുന്നില്ലെന്ന് സുപ്രീം കോടതി ചോദിച്ചു.

മുത്തലാഖ് നിരോധിക്കാന്‍ ആവശ്യമെങ്കില്‍ ആറുമാസത്തിനകം നിയമനിര്‍മാണം നടത്തണമെന്നു കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമം നിലവില്‍ വരുന്നതുവരെ ആറുമാസത്തേക്കു മുത്തലാഖിനു വിലക്ക് ഏര്‍പ്പെടുത്തി. ആറുമാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തിയില്ലെങ്കില്‍ സുപ്രീം കോടതിയുടെ വിലക്കു തുടരും. ഇതു സംബന്ധിച്ച 1000 പേജ് വരുന്ന വിധിന്യായമാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*