മെഡിക്കല്‍ പ്രവേശന പ്രതിസന്ധി: നിയമസഭയില്‍ പ്രതിപക്ഷ ബഹളം..!

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാനേജുമെന്‍റുകളുമായി ഒത്തുകളിക്കുന്നുവെന്ന് വി.ഡി. സതീശന്‍ എംഎല്‍എ.  സ്വാശ്രയ മാനേജുമെന്‍റുകള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടുവെന്നും ആരോഗ്യമന്ത്രിയേയും വകുപ്പ് സെക്രട്ടറിയേയും നോക്കുകുത്തിയാക്കിയെന്നും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സതീശന്‍ ആരോപിച്ചു.

കൈമുറിച്ചു, രാത്രി സെമിത്തേരിയില്‍ പോയി, പിന്നെ…; കേരളത്തിലെ ആദ്യ ബ്ലൂവെയില്‍ ഇരയിലുണ്ടായ മാറ്റങ്ങള്‍…

എന്നാല്‍, സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടു സര്‍ക്കാരിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. കോളജ് മാനേജ്മെന്‍റുകള്‍ കോടതിയില്‍ പോയതിനാലുള്ള പ്രതിസന്ധി മാത്രമാണ് നിലവിലുള്ളത്. കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കണമെന്ന താല്‍പര്യം മാത്രമാണ് സര്‍ക്കാരിനുണ്ടായിരുന്നതെന്നും അടിയന്തപ്രമേയത്തിന് മറുപടിയായി ഷൈലജ സഭയില്‍ പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തള്ളിക്കളഞ്ഞു.11 ലക്ഷം രൂപ ഫീസാക്കാന്‍ കാരണം സര്‍ക്കാര്‍ നിലപാടാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മൗനം പാലിച്ചു. മാനേജുമെന്‍റുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കള്ളകരാര്‍ ആണ് എല്ലാത്തതിനും കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം, മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടലുകളെ കുറിച്ച്‌ ആരോഗ്യമന്ത്രി വിശദീകരണം നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*