Breaking News

മഞ്ജു വാര്യര്‍ക്ക് സൂപ്പര്‍ വിജയമൊരുക്കാന്‍ അതിഥി താരമാകും; ദിലീപ് അഴിക്കുള്ളില്‍ കിടക്കുമ്പോള്‍ പുതിയ കരുനീക്കവുമായി പൃഥ്വി..!

 ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ മുന്നില്‍ നിന്നത് പൃഥ്വിരാജായിരുന്നു. തന്റെ സിനിമകളെ കള്ളക്കളികളിലൂടെ തോല്‍പ്പിച്ച ദിലീപിനുള്ള പ്രതികാരമായാണ് ഇതിനെ വിലയിരുത്തിയത്. ഇപ്പോഴിതാ ദിലീപ് അഴിക്കുള്ളില്‍ കിടക്കുമ്ബോള്‍ പുതിയ കരുനീക്കവുമായി പൃഥ്വി.

ഗുരുവായൂരിലെ പെണ്‍കുട്ടി കാമുകനൊപ്പം പോയെന്ന വാര്‍ത്ത‍ കള്ളം; അവള്‍ ഇപ്പോഴും വീട്ടിലുണ്ട്; ഗുരുവായൂര്‍ സംഭവത്തിലെ സത്യാവസ്ഥ ഇതാണ്…

മഞ്ജു വാര്യര്‍ക്ക് പിന്തുണ നല്‍കുകയാണ് താരം. മഞ്ജുവിന്റെ ആമിയെന്ന സിനിമയ്ക്ക് തന്റെ ആരാധകരുടെ പിന്തുണയുണ്ടെന്ന് ഉറപ്പാക്കുകയാണ് പൃഥ്വിയുടെ ലക്ഷ്യം. മാധവിക്കുട്ടി അഥവാ കമലാ സുരയ്യയുടെ ജീവിതം പറയുന്ന കമല്‍ ചിത്രമായ ആമിയില്‍ പൃഥ്വി അതിഥി വേഷത്തിലെത്തും. ഇതോടെ സിനിമയ്ക്ക് സുപ്പര്‍താര പരിവേഷവും കൂടും.

ദിലീപിന്റെ ചിത്രങ്ങളെല്ലാം വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ സിനിമ നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാക്കാന്‍ പൃഥ്വിയുടെ ഇടപെടല്‍. ദിലീപിന്റെ രാമലീല നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി പെട്ടിയിലാണ്. കമ്മാര സംഭവം മുക്കാല്‍ ഭാഗം പൂര്‍ത്തിയായി.

ഡിങ്കനും മുടങ്ങി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദിലീപിന്റെ സിനിമകള്‍ എന്ന് തിയേറ്ററില്‍ എത്തുമെന്ന് പോലും ഉറപ്പില്ല. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം തിയേറ്ററില്‍ വമ്ബന്‍ പരാജയമായിരുന്നു. ആ സമയത്തിറങ്ങിയ മഞ്ജു ചിത്രമായ കെയര്‍ ഓഫ് സൈറാ ബാനു വമ്ബന്‍ വിജയമായിരുന്നു. ഇതോടെ മഞ്ജു ലേഡി സൂപ്പര്‍സ്റ്റാറെന്ന വിശേഷണത്തിനും അര്‍ഹയായി. അതുകൊണ്ട് തന്നെ ആമിയുടെ വിജയം മഞ്ജുവിന് അനിവാര്യതയാണ്. വിദ്യാ ബാലന്റെ പിന്മാറ്റത്തിന് ശേഷമാണ് ആമിയില്‍ മഞ്ജു നായികയായെത്തിയത്.

കൊച്ചിയില്‍ യുവ നടിക്ക് നേരെയുണ്ടായ ആക്രമണം മലയാള സിനിമയെ രണ്ട് വ്യത്യസ്ത ചേരിയാക്കി മാറ്റുകയായിരുന്നു. ജനപ്രിയ നടന്‍ ദിലീപിന് നേരെ ആരോപണമുയര്‍ന്നതോടെയായിരുന്നു ഇതിന് തുടക്കം. ദിലീപ് അറസ്റ്റിലായതോടെ ഇത് ശക്തമായി. നടിയെ ആക്രമിച്ച കേസില്‍ തുടക്കത്തില്‍ ദിലീപിനെ കമല്‍ പിന്തുണച്ചു. ആമിക്ക് വേണ്ടി മഞ്ജു പക്ഷത്തേക്ക് കമല്‍ പിന്നീട് ചുവടുമാറുകയും ചെയ്തു. നടന്‍ അറസ്റ്റിലായിട്ടും കമല്‍ പ്രതികരിച്ചില്ല. ഇതിനൊപ്പമാണ് സിനിമയിലെ ദിലീപിന്റെ പ്രധാന എതിരാളിയേയും ആമിയില്‍ പങ്കാളിയാക്കുന്നത്. സിനിമയില്‍ ദിലീപിന്റെ തുടക്കം കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു. എന്നും ദിലീപിനെ പിന്തുണച്ച വ്യക്തിയാണ് കമല്‍. കമല്‍ മഞ്ജു പക്ഷത്ത് ചുവടുറപ്പിക്കുന്നതിന്റെ സൂചനയായാണ് പൃഥ്വിയെ ആമിയില്‍ അതിഥിയാക്കുമെന്ന റിപ്പോര്‍ട്ടുകളോട് സിനിമാലോകം പ്രതികരിക്കുന്നത്. എന്നാല്‍ ആരും ഇത് സ്ഥിരീകരിക്കുന്നില്ല.

ഇതിനൊപ്പം പൃഥ്വിരാജിനെ നായകനാക്കി ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഗബ്രിയേലും മാലാഖമാരും എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായിട്ടാണ് മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കുന്നത്. യുവനായകന്മാരില്‍ കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, ഇന്ദ്രജിത്ത് എന്നിവരാണ് മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ളവര്‍. ആമിയിലാകും പൃഥ്വി ആദ്യം മഞ്ജുവിനൊപ്പം സ്ക്രീന്‍ പങ്കിടുക. മഞ്ജുവിനൊപ്പം അഭിനയിച്ചവരെ എല്ലാം ദിലീപ് ശത്രുപക്ഷത്താണ് കണ്ടിരുന്നത്. മോഹന്‍ലാലുമായി പോലും ഇത്തരത്തില്‍ പ്രശ്നമുണ്ടായിരുന്നു. ദിലീപിനെ ഭയന്ന് മമ്മൂട്ടിയെ പോലുള്ളവര്‍ മഞ്ജുവിനെ നായികയായി പരിഗണിക്കുന്നില്ലെന്നും സംസാരമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് അഴിക്കുള്ളിലാകുമ്ബോള്‍ പൃഥ്വി പുതിയ നീക്കം നടത്തുന്നത്.

താരസംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് അമ്മയുടെ അവൈലബിള്‍ എക്സിക്യൂട്ടീവായിരുന്നു. സ്ഥിരം എക്സിക്യൂട്ടീവ് വിളിക്കുമെന്നും അറിയിച്ചു. എന്നാല്‍ അത് ഇതുവരെ നടന്നില്ല. പൃഥ്വി രാജും യുവതാരങ്ങളും അമ്മ പിടിച്ചെടുക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് ഇത്. ദിലീപിന് ജാമ്യം കിട്ടിയ ശേഷം കൂടാനായിരുന്നു പദ്ധതി. എന്നാല്‍ ജാമ്യം ഉടനൊന്നും കിട്ടില്ലെന്ന് ഉറപ്പായതോടെ പതിയെ മുതിര്‍ന്ന താരങ്ങള്‍ പിന്മാറി. ഇതോടെ താരസംഘടന പ്രതിസന്ധിയിലാണ്. എന്തിനാണ് ഇങ്ങനെ ഒരു സംഘടനയെന്നാണ് പൃഥ്വിയെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്.

പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്ക കാലഘട്ടത്തില്‍ പൃഥ്വിരാജിനെ ഒതുക്കാന്‍ ദിലീപ് പലതരത്തില്‍ ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ട്. അമ്മ വിലക്കിയ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിന് അപ്രഖ്യാപിത വിലക്കും പൃഥ്വിക്ക് നേരിടേണ്ടി വന്നതിന് പിന്നിലും ദിലീപിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായും പറയപ്പെടുന്നു. മോഹന്‍ലാല്‍ നായകനാകുന്ന വില്ലനില്‍ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്. ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ ഒഴിവാക്കണമെന്ന് ദിലീപ് പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് അവഗണിച്ച്‌ തന്റെ അടുത്ത ചിത്രമായ ഒടിയനിലും മോഹന്‍ലാല്‍ മഞ്ജുവിനെ നായികയാക്കുകയായിരുന്നു.

പല ചിത്രങ്ങളും മഞ്ജുവാര്യര്‍ക്ക് രണ്ടാം വരവില്‍ നഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. മോഹന്‍ലാലിനൊപ്പം വില്ലന്‍, ഒടിയന്‍ എന്നീ ചിത്രങ്ങളും ടൈറ്റില്‍ കഥാപാത്രമാകുന്ന ആമി, പൃഥ്വിരാജ് ചിത്രം ഗബ്രിയേലും മാലാഖമാരും, മോഹന്‍ലാല്‍, ഉദാഹരണം സുജാത എന്നിവയാണവ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*