പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും മലയാളി യുവതിയെ തന്ത്രപൂര്‍വ്വം രക്ഷപ്പെടുത്തി

യു.എ.ഇയിലെ അല്‍എെനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും മലയാളി യുവതിയെ രക്ഷപ്പെടുത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയത്. 35,000 രൂപ ശമ്ബളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാര്‍ജയില്‍ എത്തിച്ചതെന്നു പെണ്‍കുട്ടി പറഞ്ഞു.

അപകടത്തില്‍ മരിച്ച യുവാവിന്റെ 
ജനനേന്ദ്രിയത്തില്‍ വള…

അതിക്രുരമായ പീഡനമാണ് പെണ്‍കുട്ടി ഇവിടെ നിന്നും അനുഭവിച്ചത്. അല്‍എെനിലെത്തിയ യുവതിയെ ദീപ എന്ന് പേരുള്ള യുവതി സ്വീകരിക്കുകയും പിന്നീട് ഇവരുടെ താവളത്തില്‍ എത്തിക്കുകയുമായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് താന്‍ ചതിയില്‍ പെട്ടിരിക്കുകയാണെന്ന് യുവതി മനസിലാക്കിയത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചു വാങ്ങിയതോടെ പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല.
ഇവിടെ നിന്ന് പെട്ടെന്ന് രക്ഷപ്പെടാന്‍ പറ്റില്ലെന്ന് മനസിലായ പെണ്‍കുട്ടി തുടര്‍ന്ന് ഇവരുമായി അനുനയത്തില്‍ കൂടുകയും ഫോണ്‍ തിരികെ വാങ്ങി നാട്ടില്‍ അറിയിക്കുകയുമായിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇടപാടുകാരെന്ന വ്യാജേന ഇവിടെയെത്തി പെണ്‍കുട്ടിയെ രക്ഷിച്ചു.സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ പാസ്പോര്‍ട്ട് ലഭിച്ച പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*