‘മെയ്ഡ് ഇൻ ഇന്ത്യ സൂപ്പര്‍ ഹിറ്റ്‌’…! മോദി മാജിക്കില്‍ ‘ലക്ഷം കോടിയുടെ’ നേട്ടം, ആടി ഉലഞ്ഞ് ചൈന…!

ഡിജിറ്റൽ ഇന്ത്യ, മെയ്ഡ് ഇൻ ഇന്ത്യ പദ്ധതികൾക്കു മുന്നിൽ വിദേശ കമ്പനികൾ മുട്ടുമടക്കി തുടങ്ങി. ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ രാജ്യത്തെ പദ്ധതികൾക്ക് കീഴില്‍ അണിനിരക്കാൻ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സ്മാർട്ട്ഫോൺ, മറ്റു അനുബന്ധ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ തയാറായി കഴിഞ്ഞു.

ഇന്ത്യ ചങ്കൂറ്റം കാട്ടി, ഇത് തുടക്കം മാത്രം; ചൈനയുടെ 8,200 കോടിയുടെ കച്ചവടം തടഞ്ഞ് ചൈനയെ വെല്ലുവിളിച്ചു.!

കഴിഞ്ഞ ഒരു വർഷമായി ചൈനയിലെ മിക്ക കമ്പനികളും ഇന്ത്യയിൽ പ്ലാന്റ് തുടങ്ങി മെയ്ഡ് ഇൻ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ലോകോത്തര ബ്രാന്‍ഡ്‌ ആയ ആപ്പിൾ പോലും ഇന്ത്യയിൽ നിര്‍മാണം തുടങ്ങി.

അതിനു ശേഷം അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിൽ വിൽക്കുന്ന മൊബൈൽ, സ്മാർട്ട്ഫോണുകളിൽ 96 ശതമാനവും മെയ്ഡ് ഇന്‍ ഇന്ത്യ ആയിരിക്കുമെന്നാണ് ടെക് വിദഗ്ധർ പ്രവചിക്കുന്നത്. പ്രാദേശിക സ്മാർട്ട്ഫോൺ നിർമാണ നിരക്ക് 2016 ൽ 6.1 ശതമാനമായിരുന്നത് 2019 ൽ 25.8 ശതമാനമായി ഉയരുമെന്നാണ് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐഎഎംഎഎഐ) റിപ്പോർട്ട് പറയുന്നത്.

പ്രാദേശികമായ സോർസിങ്, അസംബ്ലിങ് എന്നിവയിലൂടെ 31,000 കോടി രൂപ സ്വന്തമാക്കാൻ കഴിയും. 2016 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ വിൽക്കുന്ന മൂന്നു മൊബൈൽ ഫോണുകളിൽ രണ്ടെണ്ണവും ആഭ്യന്തര വിപണിയിൽ നിർമിച്ചതു തന്നെയാണ്.

ഇനി മുതല്‍ ബാറ്ററി പാക്ക്, നോൺ-ഇലക്ട്രോണിക് ഭാഗങ്ങൾ, ആക്സസറീസ്, പാക്കേജിങ് എല്ലാം ഇവിടെ തന്നെ നിർമിക്കാൻ സാധിക്കും. എന്നിരുന്നാലും ചില പ്രധാന ഇലക്ട്രോണിക് ഉപകരണങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ കൂടുതൽ സമയം എടുക്കുമെന്ന വെല്ലുവിളിയാണ് മുന്നില്‍. ഇത് വൈകാതെ മറികടക്കാൻ സാധിക്കും. എസ്കെഡി (സെമി-ഡിക്കിക് ഡൗൺ) പാക്കേജിങ്, അസംബിളിങ് കിറ്റുകളുടെ പ്രതിസന്ധി തീർത്താൽ മാത്രമേ ഇന്ത്യയിലെ മൊബൈൽ ഫോൺ ഉത്പാദനം വളരുകയുള്ളൂ.

ഇന്ത്യയില്‍ 2015 സെപ്റ്റംബർ മുതൽ ഒക്ടോബർ 2016 വരെയുള്ള കാലയളവിൽ 38 പുതിയ മൊബൈൽ ഉത്പാദന യൂണിറ്റുകൾ തുടങ്ങിയിട്ടുണ്ട്. പ്രതിമാസം രണ്ടു കോടി മൊബൈൽ അല്ലെങ്കില്‍ സ്മാർട്ട്ഫോണുകളാണ് ഈ പ്ലാന്റുകളിൽ നിർമിക്കുന്നത്. ഇതിലൂടെ രാജ്യത്ത് 40,000 പേർക്ക് നേരിട്ടു ജോലി ലഭിക്കുകയും ചെയ്തു. 38 നിർമാണ യൂണിറ്റുകളിൽ പകുതിയോളം ഉത്തർപ്രദേശിലും ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമാണ്.

2016-2020 കാലയളവിൽ രാജ്യത്ത് മൊബൈൽ ഫോൺ ഉത്പാദനം 135,000 കോടി രൂപയായി ഉയരും എന്നാണ് പ്രതീക്ഷ. 2016-17 സാമ്പത്തിക വർഷത്തെ 94,000 കോടി രൂപയിൽ നിന്ന് 2019-20 വർഷത്തിൽ സ്മാർട്ട് ഫോണുകളുടെ ആഭ്യന്തര ഉത്പാദനത്തിന്റെ വിപണി വില 120,200 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ്ഡ് ഇന്‍ ഇന്ത്യയിലൂടെ വലിയ നേട്ടമാണ് രാജ്യത്ത് വരാന്‍ പോകുന്നത്..!

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*