Breaking News

‘ലവ് ജിഹാദ് ‘ എന്നത് സത്യമാണെന്ന് എന്‍ഐഎ; ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച്‌ വശീകരിക്കാനും മതം മാറ്റാനും പ്രത്യേക കണ്ണികളുണ്ട്..!

ഹിന്ദു പെണ്‍കുട്ടികളെ പുറകേ നടന്ന് പ്രണയിച്ച്‌ വീഴിച്ച്‌  മതം മാറ്റുന്നവരെ ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസില്‍ നിയന്ത്രിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഒരു കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്് ഉണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്. സുപ്രീംകോടതിക്ക് മുമ്ബാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടള്ളത്. ഏറെ വിവാദമായ ഹദിയ കേസുമായി ബന്ധപ്പെട്ട് കേരളാപോലീസിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. കേസില്‍ പാലക്കാടുകാരി ആതിരാ നമ്ബ്യാരെ നിര്‍ബ്ബന്ധിച്ച്‌ മതം മാറ്റിയതായി വിവരമുണ്ട്.

ഹനുമാന്‍ ക്ഷേത്രത്തിലെ ലൗഡ്സ്പീക്കര്‍ കള്ളന്‍ കൊണ്ടുപോയി; ഭക്തി ഗാനം മുടങ്ങാതിരിക്കാന്‍ മുസ്ലിം പുരോഹിതന്‍ ചെയ്തത്….

ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബ്ബന്ധിച്ചും വശീകരിച്ചും മതം മാറ്റി എന്ന ആരോപണത്തിന് തെളിവുണ്ടോയെന്ന ചോദ്യത്തിനായിരുന്നു മറുപടി. ആതിരയുടെയും അഖിലയുടെയും കാര്യത്തില്‍ രണ്ടു പേരെയും വശീകരിച്ചത് സൈനബ എന്ന ഇസ്ളാമിക യുവതിയാണെന്നും ഇസ്ളാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐ യുടെയും മാര്‍ക്കസൂല്‍ ഹിദായ, സത്യസരണി എന്നിവയില്‍ നിന്നും ഇവര്‍ക്ക് സഹായം കിട്ടിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. അഖിലയുടെയും ആതിരയുടെയും കേസുകളില്‍ മതംമാറ്റത്തിന് സൈനബയ്ക്ക് സഹായം നല്‍കിയവരുടെ പേരുകളും നല്‍കിയിട്ടുണ്ട്.

അഖില ഷഫീന്‍ജഹാന്‍ വിവാഹം കേരളാ ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധയിലേക്കും വിഷയം വന്നിട്ടുള്ളത്. യുവതികളെ മതംമാറ്റാന്‍ അവരുടെ വൈകാരിക ദൈര്‍ബല്യത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മുതലെടുക്കുകയായിരുന്നെന്നായിരുന്നു ആരോപണം. മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള നാലു കത്തുകളാണ് കേരളാപോലീസിലെ ഉന്നതോദ്യോഗസ്ഥനും സ്വന്തം പിതാവിനുമായി അഖില അയച്ചത്. 2016 ജനുവരിയില്‍ അയച്ച കത്തില്‍ തന്റെ വ്യത്യസ്തമായ പേരുകള്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ആതിരയുടെ കേസിലും ഇതുണ്ടായിരുന്നു. അതിനര്‍ത്ഥം രണ്ടു പേരും അയച്ച കത്തുകളില്‍ അവരുടെ ഒപ്പുകള്‍ ഉപയോഗിച്ച്‌ കത്തുകള്‍ മറ്റാരോ എഴുതിയതാണെന്ന് കൃത്യമായ സൂചനയാണ് ഇതെന്നാണ് എന്‍ഐഎ പറയുന്നത്.

അതേസമയം നിര്‍ബ്ബന്ധിത മതംമാറ്റമായിരുന്നെന്ന വാദം പോപ്പുലര്‍ ഫ്രണ്ട് നിഷേധിച്ചിട്ടുണ്ട്. അഖിലയുടെ പ്രസ്താവന തന്നെ അവര്‍ സ്വന്തം ഇഷ്ടപ്രകാരം എല്ലാം ചെയ്തതാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് പിഎഫ്‌ഐ പറയുന്നത്. തന്റെ കോളേജ് സുഹൃത്തുക്കള്‍ വഴിയാണ് അഖില ഇസ്ളാമികത തെരഞ്ഞെടുത്തത് എന്നും സൈനബ ചടങ്ങുകള്‍ക്ക് അഖിലയെ സഹായിച്ചെന്നു മാത്രമേയുള്ളെന്നും പിഎഫ്‌ഐ പറയുന്നുണ്ട്. സാഫിനെ വിവാഹം ചെയ്യുന്നതിന് മുമ്ബ് അഖിലയുടെ ഒപ്പം താമസിച്ചിരുന്നത് സൈനബ ആയിരുന്നെന്നും ഈ സമയത്ത് അവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാവിഭാഗമായിരുന്നു വുമണ്‍സ് ഫ്രണ്ടിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്നെന്നുമാണ് എന്‍ഐഎ പറയുന്നത്.

സൈനബയും ഭര്‍ത്താവ് അലിയാരും ചേര്‍ന്ന് സത്യസരണി ഉന്നതരുടെ പിന്തുണയോടെ മാതാപിതാക്കളെ അറിയിക്കാതെ ആയിരുന്നു സാഫിനുമായി അഖിലയുടെ വിവാഹം നടത്തിവിട്ടത്. രണ്ടുകേസിലെയും മറ്റൊരു കണ്ണി മൊഹമ്മദ് കുട്ടി എന്ന പിഎഫ്‌ഐ – എസ്ഡിപിഐ പ്രവര്‍ത്തകനാണ്. ഇയാളും സൈനബയും അലിയാരും ചേര്‍ന്ന് അഖിലയുടെ കൂട്ടുകാരിയുടെ പിതാവ് അബൂബക്കറിനെ സമീപിച്ച്‌ ഇസ്ളാമിക പഠനങ്ങള്‍ നടത്താന്‍ കുടുംബത്തില്‍ നിന്നും മാറ്റുകയാിരുന്നു. ആതിരയുടെ കേസിലും മുഹമ്മദ് കുട്ടിയും സൈനബയുമായിരുന്നു ഗൂഡാലോചനക്കാരെന്നും എന്‍ഐഎ ആരോപിച്ചിട്ടുണ്ട്. എസ്ഡിപിഐ യുമായി ബന്ധപ്പെട്ട് ഷാഫിനെതിരേ നാലു ക്രിമിനല്‍ കേസുകളുണ്ടെന്നും എന്‍ഐഎ പറയുന്നു.

എന്‍ഐഎ ഐഎസിന്റെ ഒമര്‍ അല്‍ ഹിന്ദി വിഭാഗവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട മന്‍സീദ് മുഹമ്മദുമായും ഷാഫിന് ബന്ധമുണ്ടെന്ന് എന്‍ഐഎ ആരോപിക്കുന്നു. എന്നാല്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുനീര്‍ വഴിയാണ് ഷാഫിന്റെ വിവാഹാലോചന അഖിലയ്ക്ക് കിട്ടിയതെന്ന് എന്‍ഐഎ പറയുന്നു. ഇതാണ് അഖിലയുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും പിഎഫ്‌ഐ, എസ്ഡിപിഐ, സത്യസരണി എന്നിവ ചേര്‍ന്ന് നടത്തിയ സംഘടിത ശ്രമമാണെന്ന് എന്‍ഐഎ സുപ്രീംകോടതിയോട് പറഞ്ഞിരുന്നത്.

2016 ല്‍ അഖിലയ്ക്ക് മതംമാറ്റ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരിക്കുന്നത്. 2016 ജൂലൈ 25 ന് ഇസ്ളാമിക കോഴ്സ് ഇയാള്‍ പൂര്‍ത്തീകരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തെര്‍ബ്യാത്തൂള്‍ ഇസ്ളാമം സഭയില്‍ ഇയാള്‍ ഒരിക്കലും പഠിച്ചിരുന്നതായി കണ്ടെത്താനായിട്ടില്ല. അഖിലയെ 2016 ജനുവരിയില്‍ മതംമാറ്റാന്‍ സൈനബ, മുഹമ്മദ് ബഷീര്‍, മുഹമ്മദ് കുട്ടി, നസറുദ്ദീന്‍ എന്നിവരെല്ലാം സത്യസരണി, പിഎഫ്‌ഐ-എസ്ഡിപിഐ എന്നിവയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2016 ല്‍ സൈനബയും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, സത്യസരണി എന്നിവയുമായി ബന്ധമുള്ള  മറ്റ് 11 പേരും ചേര്‍ന്ന് ആതിരയെ വശീകരിച്ച്‌ മതംമാറ്റുകയായിരുന്നെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. 2016 ജനുവരിയില്‍ സൈനബ പലയിടങ്ങളിലും ഇത്തരം പ്രവര്‍ത്തനം നടത്തിയതായും എന്‍ഐഎ ആരോപിക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*