കൊ​ല്ലം തീ​ര​ത്ത് വെച്ച് വ​ള്ളം ഇ​ടി​ച്ചു​ത​ക​ര്‍​ത്ത ക​പ്പ​ല്‍ ശ്രീ​ല​ങ്ക​ന്‍ തീരത്ത്…. ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന….

നീ​ണ്ട​ക​ര​യി​ല്‍​നി​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഒ​ഴു​ക്കു​വ​ല വ​ള്ള​ത്തി​ല്‍ ഇ​ടി​ച്ച ക​പ്പ​ലി​നെ ക​ണ്ടെ​ത്തി. ക​പ്പ​ല്‍ ഇ​പ്പോ​ള്‍ ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്താ​ണു​ള്ള​ത്. ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്തേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്.

ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ…. ഇന്ത്യയുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചു….

ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​പ്പ​ല്‍ ഇ​ന്ത്യ​ന്‍ തീ​ര​ത്തേ​ക്കു കൊ​ണ്ടു​വ​രു​മെ​ന്ന് തീ​ര​സം​ര​ക്ഷ​ണ​സേ​ന അ​റി​യി​ച്ചു. ഇ​തി​ന് വി​സ​മ്മ​തി​ച്ചാ​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും തീ​ര​സം​ര​ക്ഷ​ണ സേ​നാ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഹോ​ങ്കോം​ഗ് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷി​പ്പിം​ഗ് ക​ന്പ​നി​യു​ടെ അ​ങ് യാ​ങ് എ​ന്ന ക​പ്പ​ലാ​ണ് വ​ള്ള​ത്തി​ല്‍ ഇ​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് തീ​ര​സം​ര​ക്ഷ​ണ​സേ​ന അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി അ​പ​ക​ട​മു​ണ്ടാ​ക്കി​യ ക​പ്പ​ല്‍ തീ​ര​സേ​ന ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും, ക​പ്പ​ല്‍ നി​ര്‍​ത്താ​തെ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​ന്‍​ഡ​മാ​ന്‍, തൂ​ത്തു​ക്കു​ടി, ചെ​ന്നൈ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള തീ​ര​സേ​ന​യു​ടെ ക​പ്പ​ലു​ക​ള്‍ അ​പ​ക​ട​മു​ണ്ടാ​ക്കി​യ ക​പ്പ​ലി​നെ പി​ന്തു​ട​ര്‍​ന്നു. നി​ര്‍​ത്താ​തെ പോ​യ ക​പ്പ​ലി​നു​നേ​രെ വെ​ടി​വെ​യ്ക്കാ​ന്‍ തീ​ര​സം​ര​ക്ഷ​ണ​സേ​ന തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നീ​ക്കം ഉ​പേ​ക്ഷി​ച്ചു.

വ​ള്ള​ത്തി​ല്‍ ക​പ്പ​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​റു തൊ​ഴി​ലാ​ളി​ക​ള്‍​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. സാ​മു​വ​ല്‍ എ​ന്ന വി​ളി​പ്പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ആ​രോ​ഗ്യ അ​ന്ന എ​ന്ന വ​ള്ള​ത്തി​ലാ​ണ് ക​പ്പ​ല്‍ ഇ​ടി​ച്ച​ത്. ക​പ്പ​ല്‍​ചാ​ലി​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. ത​മി​ഴ്നാ​ട് കു​ള​ച്ച​ല്‍ നീ​രോ​ട് സ്വ​ദേ​ശി സ​ഹാ​യം എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​മാ​ണ് ഇ​ത്.

ത​ക​ര്‍​ന്ന വ​ള്ള​ത്തി​ല്‍ പി​ടി​ച്ച്‌ കി​ട​ക്കു​ക​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ള്‍. നീ​ണ്ട​ക​ര​യി​ല്‍ നി​ന്നും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ആ​രോ​ഗ്യ അ​ന്ന മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​ത്. കൊ​ല്ലം തി​രു​മു​ല്ല​വാ​രം തീ​ര​ത്തു​നി​ന്നും 40 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ ദൂ​ര​ത്തി​ല്‍ 8.53 നോ​ര്‍​ത്തും 75.4 ഈ​സ്റ്റി​ലു​മാ​യി അ​ന്താ​രാ​ഷ്ട്ര ക​പ്പ​ല്‍​ചാ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*