കേരളത്തില്‍ ‘കൊലയാളി’ ഗെയിം കളിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; നാലു ഘട്ടങ്ങള്‍ പിന്നിട്ട യുവാവിന്‍റെ ഞെട്ടുക്കുന്ന വെളിപ്പെടുത്തല്‍

ബ്ലൂവെയ്ല്‍ ഗെയിം കളിക്കുന്നവരുടെ എണ്ണത്തില്‍ കേരളത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്.  രാജ്യത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടും നിരവധി മലയാളികളാണ് ഗെയിമിന് അടിപ്പെട്ടിരിക്കുന്നതായാണ് വിവരം. ഗെയിമിന്റെ നാല് ഘട്ടങ്ങള്‍ പിന്നിട്ട ഇടുക്കി മുരിക്കാശേരി സ്വദേശിയായ യുവാവ് സുഹൃത്തിനോടു വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇരുവരുടെയും ഫോണ്‍ സംഭാഷണവും പുറത്തായിരിക്കയാണ്.

കൊലയാളിയായ ബ്ലൂവെയിലിന് പിന്നാലെ പിങ്ക് വെയിനും; എന്താണ് ഈ ഗെയിമുകളുടെ പ്രത്യേകത… വായിച്ചറിയൂ..

കൊലയാളി ഗെയിം തുടങ്ങിയാല്‍ പിന്നെ പിന്മാറാനാവില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും യുവാവു വെളിപ്പെടുത്തുന്നു. അനുഭവം പുറത്തായതോടെ മുരിക്കാശേരി പോലീസ് യുവാവിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇയാള്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

കയ്യില്‍ ബ്ലേഡ് കൊണ്ട് എ-57 എന്ന് എഴുതാനായിരുന്നു ആദ്യം നിര്‍ദേശിച്ചത്. ആഴത്തിലല്ലാതെ ഞരമ്ബ് മുറിക്കാനായിരുന്നു രണ്ടാമത്തെ നിര്‍ദേശം. പുലര്‍ച്ചെ പ്രേത സിനിമ കാണുക, മനസിന്റെ സമനില തെറ്റിക്കുന്ന ചിത്രങ്ങള്‍ കാണുക തുടങ്ങിയ ദൗത്യങ്ങളും പൂര്‍ത്തിയാക്കിയതായി യുവാവു വെളിപ്പെടുത്തുന്നു. വാട്സ്‌ആപ്പ് ഗ്രൂപ്പില്‍നിന്നാണു ലിങ്ക് കിട്ടിയതെന്നും എത്രപേര്‍ ഈ ഗ്രൂപ്പിലുണ്ടെന്നുമുള്ള എല്ലാ കാര്യങ്ങളും ഫോണ്‍ സംഭാഷണത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇതേചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ പോലീസ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*