കോലിയും നെഹ്റയും ഗുര്‍മീതിനെ കാണാനെത്തി, വീഡിയോ ചര്‍ച്ചയാകുന്നു…!

ദേറാ സച്ചാ സൗദാ നേതാവും വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അനുഗ്രഹം തേടിയവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിയും ആശിഷ് നെഹ്റയും. കരിയറിന്റെ തുടക്കകാലത്താണ് കോലി, റാം റഹീമിന്റെ ആശിര്‍വാദം തേടിയെത്തിയത്.

ആശുപത്രി അധികൃതര്‍ ഇറക്കിവിട്ട പൂര്‍ണഗര്‍ഭിണിയായ 17കാരി നടുറോഡില്‍ പ്രസവിച്ചു; ആളുകള്‍ കാഴ്ചക്കാരായി നോക്കി നിന്നു… എന്നാല്‍ രക്ഷയ്ക്കെത്തിയത്….

ഇരുവരും ഗുര്‍മീതിനെ സന്ദര്‍ശിച്ചതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ കായികതാരങ്ങളുടെ വിജയത്തിന് പിന്നിലുള്ളത് തന്റെ ആശിര്‍വാദമാണെന്ന് ഗുര്‍മീത് പറഞ്ഞിരുന്നു. വിരാട് കോലി, ആശിഷ് നെഹ്റ, ശിഖര്‍ ധവാന്‍, ബോക്സര്‍ വിജേന്ദര്‍ സിങ്ങ് എന്നിവര്‍ തന്റെ കീഴില്‍ പരിശീലനം നേടിയതിനാലാണ് ഇന്ത്യയ്ക്ക് അഭിമാന വിജയം സമ്മാനിച്ചതെന്നായിരുന്നു ഗുര്‍മീതിന്റെ വാദം.

വെള്ളിയാഴ്ച്ച ബലാത്സംഗക്കേസില്‍ ഗുര്‍മീതിനെ പഞ്ച്കുള കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും ആക്രമണം അഴിച്ചുവിട്ടിരുന്നു. ആക്രമത്തില്‍ മുപ്പതിലേറെ പേര്‍ മരിക്കുകയും തീവണ്ടിയും മറ്റു വാഹനങ്ങളുമടക്കം കണ്ണില്‍ കണ്ടതെല്ലാം അക്രമികള്‍ അടിച്ച്‌ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയുമായിരുന്നു. ആക്രമത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സൈന്യവും അര്‍ധസൈനിക വിഭാഗക്കാരും രംഗത്തിറങ്ങിയാണ് ആക്രമണം നിയന്ത്രിച്ചത്.

@RoflGandhi_ Mazak udate the na aap Gurmeet Ram Rahim ka. Ye dekho, Virat Kohli Ko cricket unhone hi sikhayi hai. pic.twitter.com/VDcwJ0YUKy

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*