കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വെട്ടേറ്റു മരിച്ചു. ബിപിനാണ് മരിച്ചത്.വെട്ടേറ്റ നിലയില്‍ രാവിലെ റോഡരുകില്‍ കണ്ടെത്തിയ ബിപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസല്‍ 2016 നവംബര്‍ 19നാണ് കൊല്ലപ്പെട്ടത്. ഹിന്ദുവായിരുന്ന ഫൈസല്‍ മതംമാറി മുസ്ലീമായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസല്‍ മതം മാറിയത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭാര്യയുടെ അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴായിരുന്നു കൊലപാതകം.