കേരളത്തിലെ മതംമാറ്റ വിവാഹങ്ങള്‍ ഐഎസ് സംശയനിഴലില്‍ ; യഥാര്‍ത്ഥ പ്രണയം പത്തില്‍ താഴെയെന്ന്‍…..

 

കൊച്ചിയിലെയും കണ്ണൂരിലെയും മതംമാറ്റ വിവാഹങ്ങളുടെയും കോടതി ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ സമാനരീതിയില്‍ നടന്ന വിവാഹങ്ങളും സംശയത്തിന്റെ നിഴലില്‍.

“കമല്‍ഹാസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നോ’..? ഗൗതമിയുടെ പ്രതികരണം കേട്ട് ഞെട്ടിത്തരിച്ച്‌ സിനിമാ ലോകം…

വിവിധ ജില്ലകളിലായി നടന്ന നാല്‍പ്പതിനടുത്ത വിവാഹങ്ങളില്‍ കടുത്ത പ്രണയം മൂലം വിവാഹിതരായ പത്തില്‍ താഴെ മാത്രം കേസുകളെ ഒഴിവാക്കി ബാക്കിയുള്ളവ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടേക്കും.

ഇക്കാര്യം പരിശോധിക്കാന്‍ പോലീസ് ഉന്നതരുടെ പ്രത്യേക യോഗം നടന്നതായി വിവരമുണ്ട്. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലായി നടന്ന ചില വിവാഹങ്ങളില്‍ ഐഎസ് ബന്ധം സംശയിക്കപ്പെട്ട സാഹചര്യത്തില്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എന്‍ഐഎയ്ക്ക് കൈമാറും. ഹാദിയ എന്ന പേര് സ്വീകരിച്ച െവെക്കം സ്വദേശിനി അഖിലയുടെ മതപരിവര്‍ത്തനവും വിവാഹവും സംബന്ധിച്ച കേസിന്റെ അന്വേഷണ ഫയലുകള്‍ ക്രൈംബ്രാഞ്ച് നാളെ ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍.ഐ.എ.) െകെമാറുന്നുണ്ട്.

അന്വേഷണം സുപ്രീം കോടതി എന്‍.ഐ.എയ്ക്കു വിട്ടിരുന്നു. എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ നാളെ നേരിട്ടെത്തി അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്നു ഫയലുകള്‍ സ്വീകരിക്കും. കേസില്‍ എന്‍.ഐ.എ. കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. അഖിലയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചെന്നും മതംമാറ്റിയെന്നും ആരോപിച്ച്‌ അച്ഛന്‍ നല്‍കിയ റിട്ട് ഹര്‍ജി നിലവിലിരിക്കെ നടത്തിയ വിവാഹം െഹെക്കോടതി നേരത്തേ അസാധുവാക്കിയിരുന്നു. ഹാദിയയെ വിവാഹം ചെയ്ത കൊല്ലം സ്വദേശി ഷഫീന്‍ ജഹാന്‍ ഇതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് എന്‍.ഐ.എ. അന്വേഷണത്തിന് ഉത്തരവായത്.

മതം മാറി വിവാഹം ചെയ്ത യുവതി ഭര്‍ത്താവും വിവാഹം നടത്തിയ സംഘടനയും സിറിയയിലേക്ക് അയക്കാന്‍ ഒരുങ്ങി എന്നാരോപിച്ചാണ് കണ്ണൂര്‍ മണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയത്. യുവതി തന്നെയായിരുന്നു ഹൈക്കോടതിയില്‍ ഇത്തരത്തില്‍ മൊഴി നല്‍കിയതും. പ്രമുഖ മതസംഘടന രേഖാമൂലം ഇക്കാര്യം അറിയിച്ചെന്നും യുവതി പറഞ്ഞു. കണ്ണൂര്‍ പരിയാരത്ത് നിന്നുളള യുവതി മാതാപിതാക്കളുമാണ് ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കുകയായിരുന്നു. 24 വയസ്സുള്ള മകള്‍ ശ്രുതിയെ കാണാനില്ലെന്ന് കാണിച്ച്‌ മേയ്16നു മാതാപിതാക്കള്‍ പരാതി നല്‍കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രുതി മതംമാറി പരിയാരം സ്വദേശി അനീസ് മുഹമ്മദിനെ വിവാഹം കഴിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഈ ഹര്‍ജി കോടതി തീര്‍പ്പാക്കിയിരുന്നു. എന്നാല്‍, ജൂണ്‍ 21ന് ശ്രുതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് ഹാജരാക്കയപ്പോള്‍ തനിക്ക് മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന് ശ്രുതി പറഞ്ഞതോടെ യുവതിയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം അയച്ചത്. എന്നാല്‍, തന്റെ ഭാര്യ ഭക്ഷണം പോലും കഴിക്കാതെ വീട്ടുതടങ്കലില്‍ ആണെന്ന് ചൂണ്ടിക്കാട്ടി അനീസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*