പൊലീസുകാര്‍ പൊതുജനത്തെ സര്‍ എന്നു വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍…!

പൊലീസുകാരുടെ പെരുമാറ്റത്തില്‍ ഒട്ടും സഹിക്കാന്‍ പറ്റാത്ത ഒന്നാണ് എടാ, പോടാ വിളികള്‍. ഒന്നും നോക്കാതെ ആരെയും കയറി ഇങ്ങനെയൊക്കെ വിളിക്കുന്ന പൊലീസിന്റെ ഈ നടപടി ഇനി നടക്കില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പൊലീസുകാര്‍ പൊതുജനത്തെ സര്‍, മാഡം എന്നു വിളിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സണ്ണി ലിയോണിനെ കടത്തിവെട്ടുന്ന നീലച്ചിത്ര രാജ്ഞി മിയ ഖലീഫയുടെ വിശേഷങ്ങള്‍….

വിദേശ രാജ്യങ്ങളില്‍ പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറുമ്ബോള്‍ ഇവിടെ എടാ, പോടാ വിളികളാണ്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ പോലും ഇങ്ങനെ പെരുമാറുന്നതായി കമ്മിഷനു പരാതി ലഭിച്ചിട്ടുണ്ടെന്ന് ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് പറഞ്ഞു.

പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ച്‌ സേനയില്‍ ചേരുമ്ബോള്‍ തന്നെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ ഡിജിപിയോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച്‌ ഹാം ഓഫ് ജോയ് മാനേജിങ് ട്രസ്റ്റി ജി. അനൂപിന്റെ പരാതി പരിഗണിക്കവെയായിരുന്നു കമ്മിഷന്‍ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*