ശ്രീലങ്കക്കെതിരായ ടെസ്റ്റ്‌ പരമ്പര തൂത്തുവാരി ഇന്ത്യ…!

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്ക ഇന്ത്യയോട് അതിദയനീയമായി തോറ്റതോടെ ടെസ്റ്റ് പരമ്ബര ഇന്ത്യ തൂത്തുവാരി. രാജ്യം നാളെ സ്വാതന്ത്ര്യദിനം ആശംസിക്കാന്‍ നില്‍ക്കെയാണ് അയല്‍ക്കാരെ തറപറ്റിച്ച്‌ വിരാട് കോഹ്ലിയും സംഘവും ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്നിങ്സിനും 171 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. മല്‍സരം അവസാനിക്കാന്‍ രണ്ടു ദിവസം കൂടി അവശേഷിക്കവേയാണ് ഇന്ത്യ ജയം നേടിയത്.

രണ്ടാം ഇന്നിങ്സില്‍ 352 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 181 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബര ഇന്ത്യ 3-0ത്തിന്​ തൂത്തു വാരി. വി​ദേ​ശ മ​ണ്ണി​ല്‍ മൂ​ന്ന്​ ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്ബ​ര ഇ​ന്ത്യ ആദ്യമായാണ് ജയിക്കുന്നത്. ഇൗ ​അ​പൂ​ര്‍​വ നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആദ്യ ഇന്ത്യന്‍ നാ​യ​ക​നായി വി​രാ​ട്​ കോ​ഹ്​​ലി​ മാറി. ഗാ​ലെ​യി​ല്‍ 304 റ​ണ്‍​സി​നും കൊ​ളം​േ​ബാ​യി​ല്‍ ഇ​ന്നി​ങ്​​സി​നും 53 റ​ണ്‍​സി​നും ഇന്ത്യ​ ജ​യി​ച്ചിരുന്നു. അശ്വിന്‍ നാലും മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവും രണ്ടും വിക്കറ്റും വീഴ്ത്തി. 39 റണ്‍സെടുക്കുന്നതിനിടെ ലങ്കക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. തോല്‍വി ഒഴിവാക്കാനായി കനത്ത പ്രതിരോധത്തിലൂന്നിയാണ് ലങ്ക കളിച്ചത്. 19 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ന് മത്സരം ആരംഭിച്ചത്. നിരോഷന്‍ ഡിക്ക്വെല്ല (41), ചാണ്ടിമല്‍ (36), എയ്ഞ്ചലോ മാത്യൂസ്(35) എന്നിവര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ ഇന്ത്യന്‍ ബാളര്‍മാരെ അല്‍പമെങ്കിലും ചെറുത്തു നില്‍ക്കാന്‍ സാധിച്ചത്.

കന്നി ടെസ്റ്റ് സെഞ്ചുറിയുമായി തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു (108) ഇന്നലത്തെ താരം. ട്വന്‍റി20 ശൈലിയില്‍ ബാറ്റ് വീശിയ പാണ്ഡ്യ ലങ്കന്‍ ബൗളര്‍മാരെ വെള്ളംകുടിപ്പിച്ചു. മലിന്ദ പുഷ്പകുമാരയുടെ ഒരോവറില്‍ പാണ്ഡ്യ അടിച്ചെടുത്തത് 26 റണ്‍സ് ആണ്. ഇതോടെ ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നേടി. 27 വര്‍ഷം മുമ്ബ് കപില്‍ ദേവ് നേടിയ 24 റണ്‍സിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യ തകര്‍ത്തത്. 96 പന്തില്‍ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഹര്‍ദികിന്‍െറ ഇന്നിങ്സ്.

നി​ല​നി​ല്‍​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്​ ല​ങ്ക​ന്‍ ക്രി​ക്ക​റ്റ്. തോ​റ്റ്​ തോ​റ്റ്​ ടീം ​ത​ക​രു​േ​മ്ബാ​ള്‍ അ​ര്‍​ജു​ന ര​ണ​തും​ഗ​യും ജ​യ​വ​ര്‍​ധ​ന​യും ഉ​ള്‍​പ്പെ​ടെ മു​ന്‍​താ​ര​ങ്ങ​ള്‍ വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ച​രി​ത്ര​ത്തി​ല്‍ ഇ​തു​വ​രെ കാ​ണാ​ത്ത വി​ധം ടീം ​കൂ​പ്പു​കു​ത്തു​േ​മ്ബാ​ള്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ മാ​നേ​ജ്​​മ​​െന്‍റും പാ​ടു​പെ​ടു​ന്നു. ഇ​ന്ത്യ​ക്കെ​തി​രെ മൂന്ന് ടെ​സ്​​റ്റും സ്വ​ന്തം നാ​ട്ടി​ല്‍ കൈ​വി​ട്ടു. ബാ​റ്റി​ലും ബൗ​ളി​ലും പൂ​ര്‍​ണ പ​രാ​ജ​യം. കൊ​ളം​ബോ ടെ​സ്​​റ്റി​ല്‍ ദി​മു​ത്ത്​ ക​രു​ണ​​ര​ത്​​നെ​യും കു​ശാ​ല്‍ മെ​ന്‍​ഡി​സും സെ​ഞ്ച്വ​റി​യു​മാ​യി പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ റ​ണ്‍​മ​ല​ക്കു​മു​മ്ബി​ല്‍ ഇ​ന്നി​ങ്​​സ്​ തോ​ല്‍​വി​ വ​ഴ​ങ്ങേ​ണ്ടി​വ​ന്നു. ഇ​ന്ത്യ​ക്ക്​ മു​മ്ബ്​ ദു​ര്‍​ബ​ല​രാ​യ സിം​ബാ​ബ്​​വെ ല​ങ്ക​ന്‍​മ​ണ്ണ്​ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍, ആ​തി​ഥേ​യ​രെ നാ​ണം​കെ​ടു​ത്തി​യാ​ണ്​ മ​ട​ങ്ങി​യ​ത്. ഏ​ക​ദി​ന പ​ര​മ്ബ​ര ന​ഷ്​​ട​പ്പെ​ടു​ത്തി ല​ങ്ക ​ഏ​​ക ടെ​സ്​​റ്റ്​ ത​ല​നാ​രി​ഴ​ക്കാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ച​യ​സ​മ്ബ​ത്ത്​ കു​റ​ഞ്ഞ​തും സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍​ക്ക്​ സ്​​ഥി​ര​ത ക​ണ്ടെ​ത്താ​നാ​വാ​ത്ത​തും ല​ങ്ക​ക്ക്​ തി​രി​ച്ച​ടി​യാ​വു​ന്നു. മ​ഹേ​ല ജ​യ​വ​ര്‍​ധ​ന​യും ര​ണ​തും​ഗ​യും ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ്​ ബോ​ര്‍​ഡി​നെ​തി​രെ വി​മ​ര്‍​ശ​ന​ശ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*