ഇന്ത്യയടക്കം 80 രാജ്യങ്ങളിലുള്ളവര്‍ക്ക്​ ഇനി വിസയില്ലാതെ ഖത്തറിലേക്ക്​ പോകാം…!

ലോകത്തി​​​​െന്‍റ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്​ ഇനി ഖത്തറിലേക്ക്​ വരാന്‍ വിസ വേണ്ട. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ആസ്​ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്​ വിസയില്ലാതെ ഖത്തറില്‍ പ്രവേശിക്കാമെന്ന്​ ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതരാണ്​ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്​. ഇൗ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്​ വിസക്ക്​ അപേക്ഷ നല്‍ക​ുകയോ ഫീ അടക്കുക​േയാ വേണ്ടതില്ല. ഖത്തറിലേക്കുള്ള പ്രവേശനകവാടത്തില്‍ ചുരുങ്ങിയത്​ ആറു മാസം കാലാവധിയുള്ള പാസ്​പോര്‍ട്ടും റി​േട്ടണ്‍ ടിക്കറ്റും ഹാജരാക്കിയാല്‍ പ്രവേശനാനുമതി ലഭിക്കും.

33 രാജ്യങ്ങള്‍ക്ക്​ 90 ദിവസം വരെ ഖത്തറില്‍ തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ്​ ലഭിക്കുക. ഇന്ത്യയടക്കമുള്ള 47 രാജ്യക്കാര്‍ക്ക്​ 30 ദിവസം തങ്ങാനും പിന്നീട്​ 30 ദിവസം കൂടി നീട്ടാവുന്നതുമായ മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ്​ കിട്ടുക. 80 രാജ്യങ്ങള്‍ക്ക്​ വിസയില്ലാതെ രാജ്യത്തേക്ക്​ പ്രവശേിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ മേഖലയിലെ ഏറ്റവും തുറന്ന സമുപനമുള്ള രാജ്യമായി മാറുകയാണ്​ ഖത്തര്‍. ഞങ്ങളുടെ സാംസ്​കാരിക പാരമ്ബര്യവും ആതിഥ്യമര്യാദയും അനുഭവിക്കാന്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയാണ്​ -ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹീം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*