Breaking News

ഐഐടി എന്‍ട്രന്‍സ് പരീക്ഷ ഇനി ഓണ്‍ലൈനില്‍……!

ഐഐടിയിലേക്കുള്ള പ്രവേശനപരീക്ഷയായ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാവുന്നു. ഐഐടികളിലേക്കുള്ള അഡ്മിഷന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡിന്റെ (ജാബ്) യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

‘ഡോക്ലാം’ വിഷയത്തില്‍ യുദ്ധമുണ്ടായാല്‍ ‘ക്ഷീണം’ ചൈനക്ക് തന്നെയാണ്; ജയിക്കാന്‍ പോകുന്നില്ല; കാരണം ഇതാണ്..

ഈ വര്‍ഷം നടന്ന ജെഇഇ മെയിന്‍സ് പരീക്ഷയ്ക്ക് 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹാജരായത്. ഇതില്‍ പത്ത് ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ഓണ്‍ലൈനായി പരീക്ഷ എഴുതിയത്. മെയിന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയ 2.20 ലക്ഷം പേരാണ് പിന്നീട് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയെഴുതിയത്.

 എന്തുകൊണ്ടാണ് ഒരാളോട് പ്രേമം തോന്നുന്നത്……പ്രണയത്തിന്‍റെ ആ രഹസ്യം ഇതാ…

ജെ.ഇ.ഇ മെയിന്‍സ്-അഡ്വാന്‍സ്ഡ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന് വളരെക്കാലമായി ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ ഓണ്‍ലൈന്‍ വഴിയാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സാധിക്കാഞ്ഞതിനാലാണ് തീരുമാനം വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ജെഇഇ മെയിന്‍സ് പരീക്ഷ ഓണ്‍ലൈനായി എഴുതാന്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഓപ്ഷന്‍ നല്‍കിയിരുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*