ഹോണ്ട സിറ്റിയെ പിറകിലാക്കി ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായി ‘ഡബ്യൂആര്‍-വി’..!

ഹോണ്ട സിറ്റിയെ മറികടന്ന് ഇന്ത്യയില്‍ ജാപ്പനീസ് കമ്പനികളിലെ ബെസ്റ്റ്‌സെല്ലറായി മാറി ഹോണ്ട ഡബ്ല്യുആര്‍-വി. ഈ ക്രോസ്ഓവറിന്റെ കരുത്തില്‍ ഹോണ്ട കാര്‍സ് ഇന്ത്യാ കഴിഞ്ഞ മാസം 2016 ജൂലൈ മാസത്തേക്കാള്‍ 22 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്.

തീര്‍ച്ചയായും നിങ്ങള്‍ ഇത് വായിക്കണം; കാണാതെ പോകരുത് ഈ കപട മുഖം; റിമി ടോമിയ്ക്കെതിരെ യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു…  2016 ജൂലൈയില്‍ 14,033 യൂണിറ്റ് വാഹനങ്ങള്‍ ഹോണ്ട കാര്‍സ് ഇന്ത്യാ വിറ്റപ്പോള്‍ 2017 ജൂലൈയില്‍ 17,085 യൂണിറ്റായി വര്‍ധിച്ചു. കഴിഞ്ഞ മാസം 4,894 യൂണിറ്റ് ഹോണ്ട ഡബ്ല്യുആര്‍-വിയാണ് ഇന്ത്യയില്‍ വിറ്റുപോയത്.

കമ്പനിയുടെ ജനപ്രീതിയാര്‍ജ്ജിച്ച ബെസ്റ്റ് സെല്ലിംഗ് സെഡാനായ ഹോണ്ട സിറ്റിയെ ആണ് ഡബ്ല്യുആര്‍-വി പിന്നിലാക്കിയത്. 2017 ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ 4,854 യൂണിറ്റ് ഹോണ്ട സിറ്റിയുടെ വില്‍പ്പനയാണ് നടന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലായി ഈ വര്‍ഷം മാര്‍ച്ചിലാണ് ഹോണ്ട ഡബ്ല്യു-ആര്‍വി ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിപണിയില്‍ അവതരിപ്പിച്ച് ഒരാഴ്ച്ചയ്ക്കുള്ളില്‍ 2,500 ബുക്കിംഗാണ് ഹോണ്ട ഡബ്ല്യുആര്‍-വിയെ തേടിയെത്തിയത്.

വാഹന നിര്‍മ്മാതാക്കള്‍ക്കിടയിലെ മത്സരത്തിന്റെ ഫലമായി വില കുറയ്ക്കുന്നതും ഫീച്ചറുകളും കാബിന്‍ സ്‌പേസുമെല്ലാം ഇന്ത്യയില്‍ ക്രോസ്ഓവര്‍ സെഗ്‌മെന്റിലെ ഡിമാന്‍ഡ് ക്രമേണ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ആഗോളതലത്തില്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ആദ്യ ഹോണ്ട മോഡലാണ് ഹോണ്ട ഡബ്ല്യുആര്‍-വി. ഇന്ത്യയിലെ ഹോണ്ടയുടെ ഗവേഷണവികസന കേന്ദ്രത്തിലാണ് ഈ ക്രോസ്ഓവര്‍ വികസിപ്പിച്ചത്.

പുതിയ ഫീച്ചറുകളും കാബിന്‍ സ്‌പേസുമാണ് ഡബ്ല്യുആര്‍-വിയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതില്‍ നിര്‍ണ്ണായക ഘടകമായത്. ഇലക്ട്രിക് സണ്‍റൂഫ്, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അഥവാ ഡിജിപാഡ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയാണ് ഈ ബെസ്റ്റ് സെല്ലറിന്റെ പ്രധാന സവിശേഷതകള്‍. കാബിന്‍ വിശാലമായതിനാല്‍ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം, ഇതിനേക്കാള്‍ മികച്ചൊരു ഫാമിലി കാര്‍ വിപണിയില്‍ ഇല്ലെന്നതും ഡബ്യൂആര്‍-വിയെ ജനപ്രിയമാക്കി..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*