Breaking News

ഗുര്‍മീതിനെ ബലാല്‍സംഗക്കേസില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം നല്‍കിയിരിന്നു; വെളിപ്പെടുത്തലുമായി മകള്‍..!

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയാല്‍ ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെ പീഡനക്കേസില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. രണ്ട് ബലാത്സംഗക്കേസുകളിലായി 20 വര്‍ഷത്തെ കഠിന തടവിന് ഗുര്‍മീതി കോടതി ശിക്ഷി വിധിച്ചതിന് പിന്നാലെയാണ്, ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ എന്ന് അറിയപ്പെടുന്ന ഹണിപ്രീത് സിങ് ബി.ജെ.പിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

എല്ലാ മലയാളികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസന്ദേശം…

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം ഉറപ്പ് നല്‍കിയതായും ഹണിപ്രീത് സിങ് പറയുന്നു. നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്ന ഗുര്‍മീത്-ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് സ്ഥിരീകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ട് ഗുര്‍മീത് അനുയായികളുടെ വോട്ട് ഉറപ്പ് നല്‍കിയിരുന്നതായും ഇതിന് പ്രതിഫലമായി ഗുര്‍മീതിന് എതിരെയുള്ള ബലാത്സംഗ കേസുകള്‍ ഒഴിവാക്കി നല്‍കാമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തതുമായി ഹണിപ്രീത് സിങ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സന്ധ്യ ദൈനിക് പത്രമാണ് ഇന്നലെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*