ഗര്‍ഭിണിയായ താരസുന്ദരിയ്ക്ക് വീണ്ടും വിവാഹാം….!

ബോളിവുഡ് താരവും മുതിര്‍ന്ന താരം ഹേമമാലിനിയുടെ മകളുമായ ഇഷ ഡിയോള്‍ നിറവയറുമായി വീണ്ടും വിവാഹിതയായി. ഇത്രയും കേട്ട് സംശയിക്കേണ്ട. ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ ഒന്നുമല്ല പുതിയ വിവാഹം.

ആശുപത്രി അധികൃതര്‍ ഇറക്കിവിട്ട പൂര്‍ണഗര്‍ഭിണിയായ 17കാരി നടുറോഡില്‍ പ്രസവിച്ചു; ആളുകള്‍ കാഴ്ചക്കാരായി നോക്കി നിന്നു… എന്നാല്‍ രക്ഷയ്ക്കെത്തിയത്….

ഭര്‍ത്താവ് ഭരത് ടക്താനി തന്നെയാണു വരന്‍. ബേബി ഷവറിന്റെ ഭാഗമായായിരുന്നു വിവാഹം. സിന്ധി കുടുംബാംഗമായ ഇഷ ഗര്‍ഭിണിയായപ്പോള്‍ അവരുടെ ആചാരപ്രകാരമുള്ള ചടങ്ങാണു ഇപ്പോള്‍ നടത്തിയത്.

വധുവിനെ പിതാവിന്റെ മടിയില്‍ നിന്നും കന്യാദാനം ചെയ്ത് ഭര്‍ത്താവിന്റെ മടിയിലേയ്ക്കു മാറ്റുന്നത് ഉള്‍പ്പടെ ഉത്തരേന്ത്യയിലെ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ബേബി ഷവറിന്റെ ഭാഗമായി നടത്താറുണ്ട്. ബോളിവുഡ് ഫാഷന്‍ ഡിസൈനര്‍ നീത ലുല്ലയാണ് ഈ വിവാഹത്തിനുള്ള വസ്ത്രങ്ങള്‍ ഇഷയ്ക്ക് ഡിസൈന്‍ ചെയ്തു നല്‍കിയത്. ചുവപ്പു നിറത്തിലുള്ള മനോഹരമായ അസിമെട്രിക്കല്‍ അനാര്‍ക്കലിയാണ് ചടങ്ങിനായി ഇഷ ധരിച്ചത്.

2012 ജൂണ്‍ 29 നായിരുന്നു ബാല്യകാലസുഹൃത്തും വ്യവസായിയുമായ ഭരത് ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടേയും പുത്രിയായായ ഇഷയെ വിവാഹം കഴിച്ചത്. നേരത്തെ സോന അലി ഖാനും ബേബി ഷവര്‍ നടത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*