Breaking News

എല്ലാ വീടുകളിലും ഇന്റര്‍നെറ്റ്; യാഥാര്‍ഥ്യമാക്കാന്‍ കേരളത്തിന്‍റെ സ്വന്തം ഇന്റര്‍നെറ്റ് കമ്പനി…

കേരള സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിതരണരംഗേത്തക്ക് ഇറങ്ങുന്നു. സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കമ്ബനി – കേരളാ-െഫെബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്(കെ-ഫോണ്‍) രൂപീകരിക്കാനുള്ള നിര്‍ദേശം ഇന്നലെ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം അംഗീകരിച്ചു.

പള്‍സറിന്‍റെ വെളിപ്പെടുത്തല്‍: ഇന്ന് കാവ്യയെ ചോദ്യം ചെയ്തേക്കും…. മാഡം കുടുങ്ങുമോ….?

എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുകയാണു കെ-ഫോണിന്റെ ലക്ഷ്യം.

ഇതിനായി കിഫ്ബി ബോര്‍ഡ് യോഗം 823 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കി. ഇതോടൊപ്പം ശബരിമല മാസ്റ്റര്‍പ്ലാനിലെ പദ്ധതികള്‍ നടപ്പാക്കുന്നതിന് 141.75 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു. ഇവയെല്ലാം ചേര്‍ത്ത് ഇന്നലത്തെ ബോര്‍ഡ് യോഗം മൊത്തം 1,113.30 കോടിരൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയത്.

കഴിഞ്ഞദിവസം ചേര്‍ന്ന നിര്‍വാഹകസമിതി യോഗം അംഗീകാരം നല്‍കിയ 1,498.97 കോടി രൂപയുടെ പദ്ധതികള്‍ക്കും ബോര്‍ഡ് അനുമതി നല്‍കി. ഇതോടെ സംസ്ഥാനത്ത് കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളുടെ മൊത്തം തുക 8,888.14 കോടി രുപയായി. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും സമ്ബൂര്‍ണമായി ഡിജിറ്റല്‍വല്‍ക്കണം നടത്തുക എന്ന ഉദ്ദേശത്തോടെയാണു കെ- ഫോണ്‍ അവതരിപ്പിക്കുന്നതെന്നു മന്ത്രി ഡോ: ടി.എം. തോമസ് ഐസക്ക് അറിയിച്ചു.

സംസ്ഥാനത്തെ കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിലൂടെ െഫെബര്‍ ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് ഉണ്ടാക്കും. അതിനുശേഷം പ്രാദേശിക കേബിള്‍ ടി.വി. നെറ്റ്വര്‍ക്കുപയോഗിച്ച്‌ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കും. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കും. ഇതിലൂടെ ഇന്റര്‍നെറ്റ് പൗരന്റെ അവകാശമായി അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ശബരിമല മാസ്റ്റര്‍പ്ലാനിലെ ചില പദ്ധതികള്‍ കിഫ്ബി വഴിയായിരിക്കും നടത്തുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*