വിദ്യാഭ്യാസ വായ്പ സഹായ പദ്ധതി; ഇന്ന് മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം..!

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നു വിദ്യാഭ്യാസ വായ്പ തിരിച്ചടവിനായി സംസ്ഥാന സര്‍ക്കാരിന്‍റെ സഹായപദ്ധതിയില്‍ ഇന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2016 മാര്‍ച്ച്‌ 31-നോ അതിനുമുമ്ബോ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലുലക്ഷംവരെയുള്ള വായ്പകളുടെ അടിസ്ഥാന തുകയുടെ 60 ശതമാനത്തിന് സര്‍ക്കാര്‍ സഹായം ലഭിക്കും. ശേഷിക്കുന്ന 40 ശതമാനം വായ്പയെടുത്തയാള്‍ വഹിക്കണം. പലിശ ബാങ്ക് എഴുതിത്തള്ളും.

കേന്ദ്ര സർക്കാരിന്‍റെ ‘മുദ്ര വായ്‌പ്പ’ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടവ; ജിതിന്‍ ജേക്കബ് എഴുതുന്നു…

പദ്ധതിയില്‍ അപേക്ഷിക്കാന്‍ ചെയ്യേണ്ടത്

നാലുലക്ഷം മുതല്‍ ഏഴര ലക്ഷം വരെയുള്ള വായ്പ കുടിശ്ശികയുടെ 50 ശതമാനം വരെയും സര്‍ക്കാര്‍ വിഹിതമായി ലഭിക്കും. പഠനകാലയളവിലോ വായ്പാകാലയളവിലോ അപകടമോ അസുഖമോ കാരണം ശാരീരികമായോ മാനസികമായോ സ്ഥിരവൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ വായ്പയുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും.

2016 മാര്‍ച്ച്‌ ഒന്നിന് മുമ്ബ് തിരിച്ചടവ് തുടങ്ങുകയും നിഷ്ക്രിയ ആസ്തിയായി മാറുകയും ചെയ്യാത്ത വായ്പകള്‍ക്കും സഹായം ലഭിക്കും. അടിസ്ഥാനവായ്പയും പലിശയും ചേര്‍ന്ന വാര്‍ഷിക തിരിച്ചടവ് തുക സര്‍ക്കാരും വായ്പയെടുത്തയാളും പങ്കുവെച്ചാണ് തിരിച്ചടക്കുക. ഒന്നാംവര്‍ഷം 90 ശതമാനം സര്‍ക്കാര്‍ നല്‍കും. തുടര്‍ന്ന് 75, 50, 25 ശതമാനം വീതവും നല്‍കും. ബാക്കി തുക വായ്പയെടുത്ത ആള്‍ വഹിക്കണം. നാലുവര്‍ഷമാണ് ഈ സഹായത്തിന്‍റെ കാലാവധി.

നഴ്സിങ്ങിനൊഴികെയുള്ള മറ്റു കോഴ്സുകള്‍ക്ക് മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ. എന്നീ ക്വാട്ടയില്‍ പ്രവേശനം നേടിയവരും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പ്രവേശിച്ചവരും ആറുലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷികവരുമാനമുള്ളവരും പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*