Breaking News

ഫേസ്ബുക്കില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിയാത്ത അപൂര്‍വ നേട്ടവുമായി ദുല്‍ഖര്‍ സല്‍മാന്‍

മലയാളി യൂത്ത് ഐക്കാണ്‍  ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയിലും സൂപ്പര്‍താരം.ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജിന് ലൈക്കുകള്‍ 50 ലക്ഷം കവിഞ്ഞു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള നടന്‍ എന്ന ബഹുമതിയും ഇതോടെ ദുല്‍ഖര്‍ സ്വന്തമാക്കി.ഒപ്പം ദുല്‍ഖര്‍ മോഹന്‍ലാലിനെയും, മമ്മൂട്ടിയെയും പിന്നിലാക്കി ഫേസ്ബുക്കില്‍ തിളങ്ങുന്ന താരമായിരിക്കുകയാണ്.

 

നല്ലതും, ചീത്തയുമായ കാലങ്ങളില്‍ ഒപ്പം നിന്ന ആരാധകര്‍ക്ക് ദുല്‍ഖര്‍ ഫേസ്ബുക്ക് പേജില്‍ നന്ദി പറഞ്ഞു.സ്നേഹവും, പ്രോല്‍സാഹനവുമാണ് തന്റെ ചലച്ചിത്ര ജീവിതത്തിലൈ ഏറ്റവും വലിയ പുരസ്കാരമെന്ന് അദ്ദേഹം കുറിച്ചിട്ടു. കമന്റ് ബോക്സില്‍ ദുല്‍ഖറിനു  ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്.ഫേസ്ബുക്കില്‍ 50 ലക്ഷം ലൈക്ക് കളുമായി ദുല്‍ഖര്‍ ചുരുങ്ങിയ കാലയളവില്‍ ആണ്  ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള നടന്‍ എന്ന ബഹുമതിയും ഇനി കുഞ്ഞിക്കയ്ക്ക് സ്വന്തം..ഇങ്ങനെ പോകുന്നു ദുല്‍ഖറിന്റെ കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*