ദിലീപിനെതിരായ ഗൂഢാലോചനയുടെ ചുരുളഴിയുന്നു; എല്ലാം പൊളിച്ചടുക്കി രാമന്‍പിള്ള…!

വീട്ടുകാരുടേയും സഹൃത്തുക്കളുടേയും ഒക്കെ പ്രാര്‍ത്ഥനകള്‍ക്കപ്പുറവും 45 ദിവസത്തിലധികമായി ദിലീപ് ജയില്‍ വാസം തുടരുകയാണ്. ജാമ്യത്തിനായി നേരത്തെ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഹൈക്കോടതിയില്‍ ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ നിരത്തിയാണ് എതിര്‍ത്തത്.

‘താര സംഘടന’യില്ലെങ്കിലും കുഴപ്പിമില്ലെന്ന് പൃഥ്വിരാജും കൂട്ടരും; ദിലീപിനെ പുറത്താക്കുന്നത് താന്‍ ….

ഇത്തവണ പ്രോസിക്യൂഷനെ പൊളിക്കുന്ന വാദങ്ങള്‍ നിരവധിയുണ്ട് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍. ദിലീപിനെതിരെ നടന്ന ഗൂഢാലോചനയുടെ ചുരുള്‍ നിവര്‍ത്തുകയാണ് പ്രതിഭാഗം കോടതിയില്‍.

ദിലീപിനെ ഗൂഢാലോചനക്കേസില്‍ കുരുക്കാന്‍ നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷനും പോലീസും പറയുന്നത്. പുതിയ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറുകയും ചെയ്തു. പോലീസിന്റെ തെളിവുകളെ മുഴുവന്‍ ഖണ്ഡിക്കുന്നതാണ് പ്രതിഭാഗത്തിന്റെ വാദം. ദിലീപിന് കേസുമായി ഒരു ബന്ധവും ഇല്ലെന്നും ഗൂഢാലോചനുടെ ഭാഗമല്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍, സുനി അയച്ചെന്ന് പറയുന്ന കത്ത് എന്നിവയെല്ലാം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് സ്ഥാപിക്കാന്‍ പള്‍സര്‍ സുനി എഴുതിയതെന്ന് പറയുന്ന കത്തിന്റെ ആധികാരികതയാണ് പ്രതിഭാഗം ചോദ്യം ചെയ്തിരിക്കുന്നത്. ആ കത്ത് സുനി എഴുതിയിതല്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.

ഗൂഢാലോചനയുടെ ഭാഗമായി പുറത്ത് നിന്നും തയ്യാറാക്കിയതാണ് ദിലീപ് അയച്ച കത്തെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്. കത്തിലേത് സുനിയുടെ ഭാഷയല്ല. അത് മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്നും അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു. പോലീസ് തന്നെ മര്‍ദിച്ചതായി കാണിച്ച്‌ മുന്‍പ് സുനി ഒരു കത്ത് അയച്ചിരുന്നു. എന്നാല്‍ ഈ കത്തിന്റെ ഭാഷയും ഘടനയുമല്ല സുനി പണം ആവശ്യപ്പെട്ട് ദിലീപിന് അയച്ച കത്തിനെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പോലീസിനെ പ്രതിക്കൂട്ടിലാക്കിയാണ് ദിലീപിന്റെ വാദങ്ങളെല്ലാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*