ദിലീപ് ഇപ്പോഴും അഴിക്കുള്ളില്‍ കിടത്തുന്നത് കാവ്യമാധവന്‍റെ കുറ്റസമ്മത മൊഴിയോ? ആദ്യ ഭാര്യയായ മഞ്ജുവിനൊപ്പം കാവ്യയെ….

കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ പൊലീസ് ആയുധമാക്കുന്നത് കാവ്യാ മാധവന്റെ മൊഴികളെന്ന് സൂചന. പള്‍സര്‍ സുനിയേയും ദിലീപിനേയും ബന്ധപ്പെടുത്തുന്ന രണ്ട് മൊഴികള്‍ കാവ്യ പൊലീസിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതു പോലും ഈ സാഹചര്യത്തിലാണ്. രണ്ട് തവണയാണ് പൊലീസ് പ്രധാനമായും കാവ്യയെ ചോദ്യം ചെയ്തത്.

താന്‍ ചെയ്ത തെറ്റെന്താണെന്ന് അവള്‍ അധ്യാപികയോട് കത്തിലൂടെ ചോദിക്കുന്നുണ്ട്….

രണ്ട് തവണയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ കാവ്യ പതറി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരോട് സത്യങ്ങള്‍ കാവ്യ പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ഇത് തന്നെയാണ് ദിലീപിന് കേസില്‍ വിനയാകുന്നതും. പെരുമ്ബാവൂര്‍ സിഐ ബൈജു പൗലോസിന്റെ നീക്കങ്ങളാണ് കാവ്യയെ കൊണ്ട് സത്യം പറയിച്ചത്. കൃത്യമായ തെളിവ് ശേഖരണത്തിന് ശേഷം ചോദ്യം ചെയ്തതായിരുന്നു നിര്‍ണ്ണായകമായതും.

ഗൂഢാലോചനയില്‍ കാവ്യയ്ക്ക് നേരിട്ട് പങ്കില്ല. എന്നാല്‍ നാദിര്‍ഷായെ പോലെ സംഭവത്തെ കുറിച്ച്‌ കാവ്യയ്ക്കും അറിയാമായിരുന്നു. കാവ്യയെ കേസില്‍ സാക്ഷിയാക്കി ദിലീപിനെ കുടുക്കുന്നതിനാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ താല്‍പ്പര്യം. സാങ്കേതിക തെളിവുകള്‍ ഏറെയുള്ളതിനാല്‍ കാവ്യ കള്ളസാക്ഷി പറഞ്ഞാലും പൊലീസിന് അത് പൊളിക്കാനാകും. അപ്പുണ്ണിയും ദിലീപിന്റെ പള്‍സര്‍ സുനിയുമായുള്ള പങ്കാളിത്തം വ്യക്തമാക്കിയ മൊഴി പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ നാദിര്‍ഷാ, ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സൂചന. കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപ്-മഞ്ജു വിവാഹമോചനത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് നടി ആക്രമിക്കപ്പെടാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.

അതുകൊണ്ട് തന്നെ കേസില്‍ മഞ്ജുവും സാക്ഷിയായേക്കും. എഡിജിപി ബി സന്ധ്യയും ഐജി ദിനേന്ദ്ര കശ്യപുമാണ് കേസിന് മേല്‍നോട്ടം വഹിക്കുന്നത്. ബാക്കിയെല്ലാം സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലും. ബൈജു പൗലോസ് കുറ്റപത്രം തയ്യാറാക്കുന്ന പ്രാഥമിക നടപടികള്‍ തുടങ്ങി കഴിഞ്ഞു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്. പള്‍സറുമായി ബന്ധമുണ്ടെന്ന എല്ലാ ആരോപണങ്ങളും ദിലീപ് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പള്‍സര്‍ സുനി കാവ്യ മാവധന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പള്‍സര്‍ തന്റെ മൊബൈലില്‍ നിന്ന് ദിലീപിനെ വിളിച്ചിരുന്നുവെന്നും നടന്‍ പറഞ്ഞതനുസരിച്ച്‌ പള്‍സറിന് 25,000 രൂപ നല്‍കിയെന്നും കാവ്യ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. പള്‍സറിനെ അറിയില്ലായിരുന്നവെന്ന ദിലീപിന്റെ വാദം പൊളിക്കാന്‍ ഈ ഒറ്റമൊഴി പൊലീസിന് മതി. കാവ്യയുടെ ഫോണില്‍ നിന്ന് ദിലീപിനെ പള്‍സര്‍ വിളിച്ചിട്ടുണ്ട്. ഇത് സാങ്കേതികമായി തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദിലീപിനെതിരെ കുരുക്ക് മുറുകാന്‍ കാവ്യയുടെ മൊഴി കാരണമാകുന്നത്. പള്‍സര്‍ സുനിയെ തനിക്ക് വര്‍ഷങ്ങളായി അറിയാമെന്ന അപ്പുണ്ണിയുടെ മൊഴിയും ദിലീപിന് കടുത്ത വെല്ലുവിളിയാണ്.

ദിലീപിനെ കേസില്‍ കുടുക്കുന്ന നിര്‍ണായക മൊഴി ഇവയാണെന്നാണ് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ ചിത്രം പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനാകുമെന്ന പ്രതീക്ഷ പൊലീസിനില്ല. കാക്കനാട് മാവേലിപുരത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരശാലയായ ലക്ഷ്യയുടെ ഓഫിസില്‍ അന്വേഷണസംഘം റെയ്ഡ് നടത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സുനി ലക്ഷ്യയുടെ ഓഫിസില്‍ എത്തിയിരുന്നതിന് സമീപത്തെ സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കലുണ്ട്.

സ്ഥാപനത്തില്‍ നിന്നും രൂപ സുനിക്ക് കൈമാറിയെന്നും നടിയുടെ അശ്ലീലകരമായ രംഗങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡ് സ്ഥാപനത്തില്‍ ഏല്‍പ്പിച്ചതായും പൊലീസ് സംശയിച്ചിരുന്നു. ഇതിനു പിന്നാലെ കാവ്യയെ പൊലീസ് ചോദ്യം ചെയ്യുകയുമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് സുനിയുമായി അടുത്ത പരിചയം ഇല്ലെന്നും കണ്ടിട്ടുമാത്രമെ ഉള്ളൂവെന്നുമാണ് നടി മൊഴി നല്‍കിയിരുന്നത്. ആ ‘കള്ളത്തരം’ അന്വേഷണസംഘം പൊളിച്ചു. ഇതോടെ കാവ്യ കുറ്റസമ്മതം നടത്തുകയായിരുന്നു. പൊലീസുകാരന്റെ മൊബൈലില്‍ നിന്ന് നേരത്തെ വന്ന വിളിയും കാവ്യ സ്ഥിരീകരിച്ചു.

ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാംതവണയും ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ച തെളിവുകളില്‍ പ്രധാനമായിരുന്നു കാവ്യ മാധവനും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം. സുനിക്ക് കാവ്യയോടും കുടുംബത്തോടും അടുത്ത ബന്ധം ഉണ്ടെന്നു തന്നെ പ്രോസിക്യൂഷന്‍ പറഞ്ഞു. കാവ്യയുടെയും കുടുംബത്തിന്റെയും വിശ്വസ്തനുമായിരുന്നു ഇയാള്‍. ഒരിക്കല്‍ തൃശൂര്‍ യാത്രയില്‍ സുനിയാണ് കാര്‍ ഓടിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. സുനി തന്നെയാണ് ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതും. കാവ്യയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇയാള്‍ പൊലീസിനോട് സമ്മതിച്ചത്.

കേസില്‍ കീഴടങ്ങുന്നതിനു മുമ്ബ് കാവ്യയുടെ വസ്ത്രവ്യാപാരശാലയില്‍ സുനി പോയിരുന്നു. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടതായും സുനില്‍ മൊഴി നല്‍കിയിരുന്നു. ഇതെല്ലാം കാവ്യ സമ്മതിച്ചു. ഇതാണ് ദിലീപിനെ തിരുവോണ നാളില്‍ അഴിക്കുള്ളില്‍ കിടത്തുന്നതും.

കാക്കനാട് ജയിലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനോടാണു ദിലീപിന്റെ പങ്ക് പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയതെന്നു കോടതിയെ അറിയിച്ചു. പൊലീസുകാരന്റെ ഫോണില്‍നിന്നു നടി കാവ്യാ മാധവന്റെ കടയിലേക്കു വിളിച്ചതായും സുനിയുടെ മൊഴിയുണ്ട്. ആലുവ പൊലീസ് ക്ലബില്‍ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഫോണില്‍നിന്നു ദിലീപിനെയും കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലേക്കും സുനി വിളിച്ചെന്നാണു വാദം. അതേ സമയം, ഇതു സുനിയേക്കൊണ്ട് ബോധപൂര്‍വം പൊലീസ് ചെയ്യിച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ശബ്ദരേഖയുടെ പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു. ഇതും കാവ്യ പൊലീസിനോട് സമ്മതിച്ചതോടെ ദിലീപിനെ കേസില്‍ കുടു്ക്കാന്‍ പൊലീസിന് രണ്ട് നിര്‍ണ്ണായക മൊഴികള്‍ നടന്റെ ഭാര്യയില്‍ നിന്നു തന്നെ കിട്ടുകയായിരുന്നു. ഈ മൊഴികള്‍ പരിശോധിച്ചാണ് ദിലീപിന് മൂന്നാം തവണയും ജാമ്യം കോടതി നിഷേധിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*