ദിലീപിന്‍റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ അല്ല; അതിന് മുമ്പ് ദിലീപ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു…!

നടിയെ ആക്രമിച്ച കോസില്‍ അഴിയെണ്ണുന്ന നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചു വിവരങ്ങള്‍ തേടി പോലീസ്. നടി മഞ്ജു വാരിയര്‍ക്കും മുന്‍പു ദിലീപ് വിവാഹിതനായിരുന്നു. അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യഭാര്യ. ആലുവ ദേശം രജിസ്ട്രാര്‍ ഓഫിസിലാണ് റജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്ന് പോലീസ് മൊഴിയെടുത്തു. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ്. ബന്ധുവായ യുവതിയെ ഒഴിവാക്കിയത് മഞ്ജുവിനെ കെട്ടാനെന്നും സൂചനയുണ്ട്.

തുടര്‍ന്ന്‍ പെണ്‍കുട്ടി ഇക്കാര്യം വരനേയും അറിയിച്ചിരുന്നു; ‘എന്നാല്‍ നീ പഴയകാര്യം മറന്നേക്ക്’…..

നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഏതാനും ബന്ധുക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത് എന്നാണ് സൂചന. ദിലീപിന്റെ പേരിലുള്ള വാഹനത്തിലാണ് ഇവര്‍ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭര്‍ത്താവാണ്.

ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനുള്ള മൊഴികളാണു പൊലീസ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. കേസില്‍ ഇനി രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു സൂചന. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

കേസുമായി ബന്ധപ്പെട്ട്, ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു വാര്യരെ പോലീസ് ചോദ്യം ചെയ്തുവെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ് ഉണ്ടായത്.

മഞ്ജുവും ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇത് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് വഴിവച്ചതെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍, തനിക്ക് ദിലീപുമായി യാതൊരുവിധ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമില്ലെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ പ്രസ്താവനയിലൂടെ വിശദീകരിച്ചു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളല്ല, വ്യക്തി വിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസിനും വിശദീകരിച്ചിരുന്നു.

ദിലീപിന്റെ മനേജര്‍ അപ്പുണ്ണിയുടെ മൊഴി കഴിഞ്ഞദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു പൊലീസിനു ലഭിക്കേണ്ടിയിരുന്ന മുഴുവന്‍ വിവരങ്ങളും ദിലീപിന്റെ സഹായിയും െ്രെഡവറും കൂടിയായ അപ്പുണ്ണി കൈമാറിയെന്നാണു വിവരം. പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ പോയതു ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണെന്നും അപ്പുണ്ണി വെളിപ്പെടുത്തിയെന്നാണ് സൂചന.

അപ്പുണ്ണിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അന്വേഷണസംഘം ജയിലിനുള്ളില്‍ വീചോദ്യം ചെയ്യും. മൊഴികളില്‍ അപ്പുണ്ണി ഉറച്ചു നില്‍ക്കുമോ എന്നു സംശയമുള്ള സാഹചര്യത്തില്‍ മജിസ്‌ട്രേട്ട് മുന്‍പാകെ മൊഴികള്‍ രേഖപ്പെടുത്തും. കേസിലെ ഗൂഢാലോചനയില്‍ ദിലീപിനൊപ്പം അപ്പുണ്ണിക്കുള്ള പങ്കാളിത്തം പൊലീസിനു വ്യക്തമായിട്ടുണ്ട്.

നടി ശ്രിതയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘം ഉളിയന്നൂരിലെ വീട്ടിലെത്തിയാണു മൊഴിയെടുത്തത്. ഉപദ്രവിക്കപ്പെട്ട നടി സംഭവത്തിനുശേഷം ഇവരുടെ വീട്ടില്‍ വന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്നാണിത്. നടിയുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും നടന്‍ ദിലീപുമായി പരിചയമില്ലെന്നു ശ്രിത പൊലീസിനോടു പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*