Breaking News

മനക്കരുത്ത് ചോര്‍ന്ന ദിലീപിനെ ജയിലില്‍ കൗണ്‍സിലിങിന് വിധേയനാക്കി..!

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഴിക്കുള്ളിലാക്കപ്പെട്ടതിനു പിന്നാലെ മാനേജര്‍ അപ്പുണ്ണി ഉള്‍പ്പെടെയുള്ളവര്‍ തന്നെ ഒറ്റുകൊടുത്തുവെന്നും ഭാര്യയായ കാവ്യാമാധവനെ ചോദ്യം ചെയ്തുവെന്നുമുള്ള വാര്‍ത്തകള്‍ അറിഞ്ഞതോടെ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് നടന്‍ ദിലീപ്. ഇതിനിടെ, ഇക്കഴിഞ്ഞ ശനിയാഴ്ച ദിലീപിനെ ജയില്‍ അധികൃതര്‍ കൗണ്‍സിലിങിന് വിധേയനാക്കിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപ് നിരപരാധി, കുറ്റക്കാരനാക്കി പ്രചരണം നടത്തിയവര്‍ കുടുങ്ങും…

കാവ്യയെ അറസ്റ്റു ചെയ്യുമോ എന്ന ഭയവും മകളെ കുറിച്ചുള്ള അമിത ഉത്കണ്ഠയുമാണ് ദിലീപിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതെന്നാണ് സൂചന. ആഴ്ചയിലൊരിക്കല്‍ ജയിലില്‍ എത്താറുള്ള കന്യാസ്ത്രീയാണ് തടവുകാരില്‍ ആവശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത്. അവര്‍ തന്നെയാണ് ജയില്‍ സൂപ്രണ്ട് ബാബുരാജിന്റെ സാന്നിധ്യത്തില്‍ ദിലീപിനെയും കൗണ്‍സിലിങിന് വിധേയനാക്കിയത്.

അമിത ചിന്തയും ഉത്കണ്ഠയും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള ചില ലഘുവിദ്യകള്‍ കൂടി ദിലീപ് കൗണ്‍സിലറില്‍ നിന്നും സ്വായത്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ദിവസവും നിര്‍ബന്ധമായി യോഗ ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വായിക്കാനും ദിലീപിനോട് കൗണ്‍സിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപ് ആകെ തകര്‍ന്നുവെന്നാണ് ദിലീപിന്റെ സെല്ലിന്റെ ചുമലതയുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. കാവ്യയെ അറസ്റ്റുചെയ്യുമോ എന്ന ഭയവും മകളെ കുറിച്ചുള്ള ആധിയും ദിലീപിന്റെ മനക്കരുത്ത് ചോര്‍ത്തിയ മട്ടിലാണ്. ജയിലിനുള്ളില്‍ തടവുകാര്‍ക്ക് മാനസാന്തരം വരാനായി പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ കൈമാറിയ സങ്കീര്‍ത്തനം തുടരെ തുടരെ വായിച്ച് ആത്മധൈര്യം സംഭരിച്ചുവരികയായിരുന്നു ദിലീപ്. സഹതടവുകാരോട് സംസാരിച്ചും സിനിമാക്കഥകള്‍ പറഞ്ഞു ആക്ടീവാകുകകയായിരുന്നു താരം.

ഈ കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ദിലീപ് സഹതടവുകാരോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ ജയിലിലെ സാഹചര്യവുമായി നടന്‍ എല്ലാ അര്‍ത്ഥത്തിലും ഇണങ്ങിച്ചേര്‍ന്നു വരികയായിരുന്നു. ഇതിനിടയിലാണ് കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞത്. സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരും ഒക്കെ ദിലീപിനെ കാണാന്‍ എത്തുന്നുണ്ട്.ഇതില്‍ ദിലീപ് കാണാന്‍ താല്‍പര്യപ്പെടുന്നവരെ മാത്രമാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് കടത്തി വിടുന്നത്.

അമ്മയോടും മകളോടും ഭാര്യ കാവ്യയോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് പ്രത്യേകം നിദ്ദേശിച്ചിട്ടുണ്ട്. ഇവരെ മൂന്ന് പേരെയും അനുവാദമുള്ളപ്പോഴൊക്കെ ദിലീപ് ഫോണില്‍ വിളിക്കുന്നുണ്ട്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം എട്ടിന് അവസാനിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*