നടിയെയും ദിലീപിനെയും പിടിച്ചുമാറ്റിയത് സിദ്ദിഖ്; നിര്‍ണായക വിവരങ്ങള്‍ പുറത്ത്..!

അമ്മ ഷോയുടെ പരിശീലനസമയത്ത് ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മിലുണ്ടായ വാക്കേറ്റം തടഞ്ഞ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്തു. സംഭവത്തിന്റെ സാക്ഷി എന്ന നിലയ്ക്കാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്.

അക്ഷരാര്‍ഥത്തില്‍ ചൈന പെട്ടിരിക്കുകയാണ്.. ഇന്ത്യന്‍ നയതന്ത്ര മിടുക്കില്‍ ആടിയുലഞ്ഞു ചൈന ….വിശദമായി വായിക്കാം

ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ സിദ്ദിഖ് പോലീസിന് കൈമാറിയതായാണ് സൂചന. നേരത്തെ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യംചെയ്തപ്പോള്‍ ആലുവ പൊലീസ്‌ക്‌ളബ്ബില്‍ ആദ്യമെത്തിയതും സിദ്ദിഖാണ്. ഇത് ആരുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും അന്വേഷണസംഘം ചോദിച്ചു.

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി സുനില്‍കുമാറിനെ കാക്കനാട് ജില്ലാ ജയിലില്‍ അന്വേഷണസംഘം ചോദ്യംചെയ്തു. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ നിജസ്ഥിതി അറിയുന്നതിനായിരുന്നു ചോദ്യംചെയ്യല്‍. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യംചെയ്യാന്‍ ചൊവ്വാഴ്ച അങ്കമാലി മജിസ്‌ട്രേട്ട്‌കോടതി അനുമതി നല്‍കിയിരുന്നു. ചോദ്യംചെയ്യല്‍ രണ്ടരമണിക്കൂറോളം നീണ്ടു.

സുനിയെ നേരത്തെ അറിയാമെന്നും എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് ദിലീപിന്റെ മാനേജര്‍അപ്പുണ്ണി തിങ്കളാഴ്ച നടന്ന ചോദ്യംചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. സുനിയെ നേരത്തെ അറിയില്ലെന്നായിരുന്നു ദിലീപിന്റെ മൊഴി. ജയിലില്‍നിന്ന് സുനി മൊബൈല്‍ഫോണില്‍ വിളിക്കുമ്പോള്‍ സമീപം ദിലീപും ഉണ്ടായിരുന്നുവെന്നും സുനിക്കുവേണ്ടി വിഷ്ണു വാട്‌സ്ആപ് വഴി അയച്ച കത്ത് ലഭിച്ചതായും അപ്പുണ്ണി പറഞ്ഞു. ആലുവ പൊലീസ്‌ക്‌ളബ്ബില്‍ ആറുമണിക്കൂറോളമാണ് അപ്പുണ്ണിയെ ചോദ്യംചെയ്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*