ദോക്​ലാമില്‍ ആവശ്യമായ മാറ്റങ്ങള്‍ക്ക്​ തയാറെന്ന്​ ചൈന..!

ദോക്​ലാമില്‍ നിന്ന്​ സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായെന്ന്​ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തി​​െന്‍റ പ്രസ്​താവനയെ അനുകൂലിച്ച്‌​ ചൈന. ദോക്​ലാമില്‍ ചൈനക്ക്​ പരാമാധികാരമുളള മേഖലയില്‍ സൈന്യം പട്രോളിങ്​ തുടരുമെന്ന്​ ബെയ്​ജിങ്​ അറിയിച്ചു. ദോക്​ലാം അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ സന്തോഷമുണ്ട്​.

മുട്ടുമടക്കി ചൈന പിന്നോട്ട്…. റോഡ്‌ നിര്‍മ്മിക്കില്ല… ഇരു സേനകളും പിന്മാറുന്നു; ഇത് ഇന്ത്യയുടെ ചരിത്ര വിജയം….

ദോക്​ലാം മേഖലയില്‍ ചൈനീസ് സൈന്യം നടത്തുന്ന പട്രോളിങ്​ തുടരും. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ചര്‍ച്ചയുടെ പുരോഗതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ആവശ്യമായ മാറ്റങ്ങള്‍ക്ക്​ ചൈന തയാറാണെന്നും ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ദോക്​ലാമില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായെന്ന്​ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്​ചകളിലായി നടന്ന നയതന്ത്ര ചര്‍ച്ചകളിലൂടെ ദോക്​ലാം വിഷയത്തില്‍ ധാരണയിലെത്തിയെന്നും ഇരു രാജ്യങ്ങളും ഉടന്‍ സൈന്യത്തെ പിന്‍വലിക്കുമെന്നുമാണ്​ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്​താവനയിലൂടെ അറിയിച്ചത്​.

എന്നാല്‍ പൂര്‍ണമായ സൈനിക പിന്‍മാറ്റമില്ലെന്ന തീരുമാനത്തിലാണ്​ ചൈന. ​അടുത്തമാസം ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദര്‍ശിക്കുന്നുണ്ട്​. പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തിന്​ മുന്നോടിയായി സൈനികരെ പിന്‍വലിക്കുന്നത് പൂര്‍ത്തിയാക്കാന്‍ ധാരണയായെന്നായിരുന്നു അറിയിപ്പ്.

ദോക്​ലാമില്‍ ഇരുഭാഗങ്ങളിലും മുന്നൂറു വീതം സൈനികരാണ്​ നിലയുറപ്പിച്ചിരിക്കുന്നത്​. ദോക്​ലാമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന ചൈനയുടെ തീരുമാനത്തോടെ നിലവിലുള്ള സംഘര്‍ഷങ്ങള്‍ക്ക്​ അയവുവരുമെന്നാണ്​ സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*