ഇന്ത്യയ്ക്കെതിരെ പാക്‌ പ്രകോപനങ്ങള്‍ ചൈനയുടെ പിന്തുണയില്‍; അറിയുക ഒളിപ്പോരുകളുടെ ചൈനയെ..!

പാക് അധീന കശ്മീരില്‍ പാകിസ്താന്‍ നിര്‍മിക്കുന്ന ഡാമുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി കേന്ദ്രം. പാക് അധീന കശ്മീരില്‍ ചൈനീസ് സഹായത്തോടെ പാകിസ്താന്‍ ആറ് ഡാമുകള്‍ നിര്‍മിക്കുന്നുവെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗ് വ്യാഴാഴ്ച രാജ്യസഭയില്‍ അറിയിച്ചത്. ചൈനയുടെ സാമ്ബത്തിക പിന്തുണയോടെയാണ് പ്രസ്തുത പദ്ധതികളെല്ലാം നടപ്പിലാക്കുന്നതെന്നാണ് മറ്റൊരു കാര്യം.

പുതു ഇന്ത്യന്‍ കരുത്തില്‍ ചൈന ആടി ഉലയുന്നു..! ‘മെയ്ഡ് ഇൻ ഇന്ത്യ സൂപ്പര്‍ ഹിറ്റ്‌’…! മോദി മാജിക്കില്‍ ‘ലക്ഷം കോടിയുടെ’ നേട്ടം…

പാക് അധീന കശ്മീരിലെ ഡാം നിര്‍മാണത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ചൈനയോടും പാകിസ്താനോടും ആവശ്യപ്പെട്ടിരുന്നതായും വികെ സിംഗ് വ്യക്തമാക്കി. ഡാം നിര്‍മാണം ഇന്ത്യയുടെ പരമാധികാരത്തിന്‍റെയും ലംഘനമാണെന്നും വികെ സിംഗ് ചൂണ്ടിക്കാണിക്കുന്നു. ഡാം നിര്‍മാണത്തോട് ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത് . സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തിനിടെ ഇന്ത്യയിലേയ്ക്കുള്ള ചൈനയുടെ ഓരോ കടന്നുകയറ്റത്തോടെയും ആശങ്കയോടെ നോക്കിക്കാണുന്ന ഇന്ത്യയ്ക്ക് വികെ സിംഗ് രാജ്യസഭയില്‍ പങ്കുവെച്ച വിവരങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് കൃഷ്ണ ഗംഗ ഡാം നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ ലോക ബാങ്ക് അനുമതി നല്‍കിയിരുന്നു. ഇന്‍ഡസ് വാലി ഉടമ്ബ‍ടി പ്രകാരം ഇന്ത്യ- പാക് സെക്രട്ടറി തല ചര്‍ച്ചയ്ക്കൊടുവിലാണ് രണ്ട് ഹൈജ്രോ ഇലക്‌ട്രിക് പദ്ധതികള്‍ ആരംഭിക്കുന്നതിന് ലോക ബാങ്ക് ഇന്ത്യയ്ക്ക് അനുമതി നല്‍കുന്നത്. ജമ്മു കശ്മീരില്‍ കൃഷ്ണഗംഗ( 330 മെഗാവാട്സ്), റാറ്റില്‍ ( 850 മെഗാ വാട്സ്) എന്നീ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്ത് നേരത്തെ തന്നെ പാകിസ്താന്‍ ലോക ബാങ്കിനെ സമീപിച്ചിരുന്നു. ഇതിനൊപ്പമാണ് ഇന്ത്യ പാക് അധീന കശ്മീരില്‍ ചൈനീസ് പിന്തുണയോടെ ആരംഭിക്കുന്ന ഡാം നിര്‍മാണത്തെക്കുറിച്ച്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിവരങ്ങള്‍ പുറത്തുവിടുന്നത്.

സിക്കിം അതിര്‍ത്തിയിലേത് ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്നമാണെന്നും ഇതില്‍ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെട്ടാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്ന് നേരത്തെ തന്നെ ചൈന മുന്നറിയിപ്പുനല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് പാക് അധീന കശ്മീരില്‍ ചൈനീസ് പിന്തുണയോടെ ആറ് ഡാമുകള്‍ നിര്‍മിക്കാനുള്ള തീരുമാനമുണ്ടാകുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*