ഉ​ത്ത​ര​കൊ​റി​യക്ക് താക്കീതുമായി ചൈ​ന…..

ഉ​ത്ത​ര​കൊ​റി​യക്ക് ശക്തമായ താക്കീതുമായി ചൈ​ന. ഉ​ത്ത​ര​കൊ​റി​യ ആ​ണ​വ മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടു. യു​എ​ന്‍ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ല്‍ ഉ​ത്ത​ര​കൊ​റി​യ​ക്കെ​തി​രെ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചൈ​ന രം​ഗ​ത്ത് എ​ത്തി​യ​ത്. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ത്ത​ര​കൊ​റി​യ മാ​നി​ക്ക​ണ​മെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി ​സു​ഹൃ​ത്ത് രാ​ജ്യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​ന്‍  ഉ​ത്ത​ര​കൊ​റി​യ ശ്ര​മി​ക്ക​ണം. കൂ​ടു​ത​ല്‍ ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തെ പ്ര​കോ​പി​പ്പി​ക്ക​രു​തെ​ന്നും വാം​ഗ് യി ​മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഉ​ത്ത​ര​കൊ​റി​യ​യും അ​മേ​രി​ക്ക​യും മേ​ഖ​ല​യി​ല്‍ സം​ഘ​ര്‍​ഷം വ​ള​ര്‍​ത്ത​രു​ത്. നി​ല​വി​ല്‍ മേ​ഖ​ല​യൊ​രു പ്രതിസന്ധി ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*