Breaking News

​ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു, യുവാവ് അറസ്റ്റില്‍…!

കൊച്ചി ചെറായി ബീച്ചില്‍ പറവൂര്‍ വരാപ്പുഴ സ്വദേശിനി യുവതി കുത്തേറ്റു മരിച്ചു, ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി യുവാവ് അറസ്റ്റില്‍. വരാപ്പുഴ സ്വദേശി ശീതള്‍ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. യുവാവിനൊപ്പം ബീച്ചലെത്തിയതായിരുന്നു യുവതി. ബീച്ചില്‍ ​െവച്ച്‌​ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. അതിനി​െട, നാട്ടുകാരുടെ മുന്നിലിട്ട്​ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ്​ ഒാടി രക്ഷപ്പെട്ടു. ശരീരത്തില്‍ ആറു കുത്തുകളാണ്​ യുവതിക്ക്​ ഏറ്റത്​.

വരാപ്പുഴയില്‍ വാടകക്ക് താമസിക്കുന്ന, കോട്ടയം സ്വദേശി പ്രസാദിനെ (27) മുനമ്ബം പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ യുവതി ചെറായി ബീച്ച്‌ റിസോര്‍ട്ടിലേക്ക് ഓടികയറി. ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അറിയിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന്​ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിക്കവെ മരിച്ചതായി പൊലീസ് പറഞ്ഞു. ശീതള്‍ വിവാഹമോചിതയാണ്. പ്രസാദ് കേബിള്‍ ടി.വി. ജോലിക്കാരനാണ്. പൊലീസ് ചോദ്യം ചെയ്യല്‍ തുടരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*