സ്വാതന്ത്ര്യദിന ഓഫറുമായി ബിഎസ്‌എന്‍എല്‍..!

സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ ബിഎസ്‌എന്‍ എല്‍ വന്‍ ഓഫറുകള്‍ നല്കുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഓഫറുകള്‍ നിരവധിയാണ്.  20, 40, 60, 80 രൂപകളുടെ റീചാര്‍ജുകള്‍ക്കെല്ലാം ബിഎസ്‌എന്‍എലിന്റെ ഫ്രീഡം ഓഫറില്‍ ഫുള്‍ ടോക്ക് ടൈമാണ് ലഭിക്കുക. ചില റീചാര്‍ജുകള്‍ക്ക് ടോക്ക് ടൈം കൂടുതലും ലഭിക്കും. ബിഎസ്‌എന്‍എല്‍ 3 ജി ഉപഭോക്തക്കളെ ഉദ്ദേശിച്ചുള്ളതാണ് കൂടുതലല്‍ ഓഫറുകളും. മുന്‍പ് ലഭിച്ചിരുന്നത് ടാക്സ് ഒഴിവാക്കിയുള്ള തുക മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ 120 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 130 രൂപ ടോക്ക് ടൈം ലഭിക്കും.

160 രൂപയുടെ റീചാര്‍ജിന് 180 രൂപയും, 220 രൂപക്ക് റീചാര്‍ജ്ജ് ചെയ്താല്‍ 250 രൂപയും ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ ഡാറ്റയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. STV78 പ്ലാനില്‍ അഞ്ചു ദിവസത്തേക്ക് 1 ജിബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ ഫ്രീഡം ഓഫറില്‍ വന്നപ്പോള്‍ 2 ജിബി ഡാറ്റ ലഭിക്കും. STV198 28 ദിവസത്തേക്ക് 1 ജിബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ അത് ഇരട്ടിച്ച്‌ 2 ജിബിയും ആകും. STV292 ല്‍ 2.2 ജിബി ലഭിച്ചിരുന്ന സ്ഥാനത്ത് 4.4 ജിബി ലഭിക്കും. STV561 ല്‍ സാധാരണയായി 5 ജിബി ഡാറ്റയാണ് ലഭിക്കുക. എന്നാല്‍ ഫ്രീഡം ഓഫറില്‍ അത് ഇരട്ടിച്ച്‌ 10 ജിബി ആകും. ആഗസ്റ്റ് 15 മുതല്‍ അഞ്ച് ദിവസത്തേക്കാണ് ബിഎസ്‌എന്‍എലിന്റെ സ്വാതന്ത്ര്യദിന ഓഫറുകള്‍ ലഭിക്കുക. എന്നാല്‍ ബിഎസ്‌എന്‍എലിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ആഗസ്റ്റ് 20 വരെയും സ്വാതന്ത്ര്യദിന ഓഫര്‍ ലഭിക്കന്നതാണ്. കൂടാതെ റോമിങ്ങിലാണെങ്കില്‍ പോലും വോയ്സ്, എസ്‌എംഎസ്, ഡാറ്റ ഓഫറുകള്‍ ബിഎസ്‌എന്‍എല്‍ വരിക്കാര്‍ക്ക് ലഭിക്കുന്നതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*