കേരളക്കരയെ കയ്യിലെടുക്കാന്‍ പ്രിയങ്ക ചോപ്ര മലയാളത്തിലേക്ക്…!

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണു പ്രിയങ്ക ചോപ്ര. ബേ വാച്ചിനു ശേഷം രണ്ട് ഹോളിവുഡ് ചിത്രങ്ങളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. എ കിഡ് ലൈക്ക് ജേക്ക്, ഇസ് നോട്ട് ഇറ്റ് റൊമാന്റിക് എന്ന രണ്ട് ചിത്രങ്ങളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഇസ് നോട്ട് ഇറ്റ് റൊമാന്റിക് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രിയങ്ക.

ദിലീപ് നിരപരാധി, കുറ്റക്കാരനാക്കി പ്രചരണം നടത്തിയവര്‍ കുടുങ്ങും…

ഹോളിവുഡ് സിനിമകളുടെ തിരക്കില്‍ നില്‍ക്കുമ്ബോഴും ഇന്ത്യയിലെ പ്രൊജക്ടുകളിലും സജീവമായി ഇടപെടുന്നുണ്ട് വ്യക്തിയാണ് പ്രിയങ്ക. ചിത്രങ്ങളില്‍ അഭിനയിച്ച്‌ ലഭിക്കുന്ന പണം സിനിമയില്‍ മുടക്കുന്ന വ്യക്തിയാണ് പ്രിയങ്ക. താരം ഇനി മലയാള സിനിമയിലും എത്തുമെന്നു റിപ്പോര്‍ട്ട്. പക്ഷേ മലയാള സിനിമയിലെ നായികമാര്‍ക്കു ഭീഷണിയായിട്ടല്ല പ്രിയങ്ക എത്തുന്നത്.

മറിച്ചു നിര്‍മ്മതാവായിട്ടാണ്. മറാത്തിയില്‍ പ്രിയങ്ക തന്നെ നിര്‍മ്മിച്ച വെന്റിലേറ്റര്‍ എന്ന ചിത്രത്തിന്റെ മലയാളം റിമേയ്ക്കുമായിട്ടാണ് പ്രിയങ്ക മലയാളത്തില്‍ എത്തുന്നത്.

മലയാളത്തില്‍ വെന്റിലേറ്റര്‍ ചെയ്യുന്നു എന്നും കരാര്‍ ഒപ്പിട്ടു കഴിഞ്ഞു എന്നും പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു. മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നും മധു ചോപ്ര പറയുന്നു. ഞങ്ങള്‍ അഭിനേതാക്കളെ തെരഞ്ഞെടുത്തു കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും മധു ചോപ്ര കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*