‘ആത്മഹത്യ ഗെയിം’ ഇരകളെ വലയിലാക്കുന്നതിനു പിന്നിലെ കളികള്‍ ഇങ്ങനെ….

ലോകത്തിന് ഭീഷണിയായി മാറുകയാണ് ആത്മഹത്യ ഗെയിം എന്ന ചെല്ലപ്പേരില്‍ അറിയുന്ന ബ്ലൂ വെയ്ല്‍ ഓണ്‍ലൈന്‍ ഗെയിം. രക്തം പൊടിയത്തക്ക വിധം ബ്ലേഡ് കൊണ്ട് കൈത്തണ്ടയില്‍ പേരോ ചിത്രങ്ങളോ വരയുകയാണ് രീതി.

ദിലീപ് അഴിക്കുള്ളില്‍ കിടക്കുമ്പോള്‍ പുതിയ കരുനീക്കവുമായി പൃഥ്വിരാജ്…..

സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രം കളിക്കാവുന്ന ഈ ഗെയിം സാമൂഹ്യ മാധ്യമങ്ങളില്‍ അടിമപ്പെടുന്ന കൗമാരത്തിന് ഹരമാകുന്നു. അത് മരണത്തിലേയ്ക്കുള്ള ചുഴിയിലേയ്ക്കാണ് വലിച്ചിടുന്നതെന്ന് അറിയാതെ കൗമാരം.

ഈ ആത്മഹത്യ ചലഞ്ചിനു പിന്നില്‍ പ്രത്യേക ഗ്രൂപ്പുകള്‍ കൂടുതല്‍പ്പേരെ വലയിലാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വരുന്നു. അതായത് ഈ ഗെയിമില്‍ ആകൃഷ്ടരായവര്‍ ഇത്തരം ഗ്രൂപ്പുകളില്‍ പോസ്റ്റിടും. പലതരം ഹാഷ്ടാഗുകള്‍ കൂടെ നല്‍കണം. ഈ ഹാഷ് ടാഗുകള്‍ വഴിയാണ് അഡ്മിനുകള്‍ ഇരകളെ കണ്ടെത്തുന്നത്.

ഇവര്‍ക്കു പ്രിയം 14 നും 18 നും ഇടയില്‍ പ്രായമായവരെ ആണ് എന്നതും ഞെട്ടിക്കുന്നു. സ്വന്തം വ്യക്തിത്വത്തില്‍ വ്യക്തതയില്ലാത്ത ഒരു മാനസിക അവസ്ഥയിലൂടെയാണ് ഈ പ്രായത്തിലുള്ളവര്‍ കടന്നു പോകുന്നത് എന്നതും. അതിനാല്‍ പെട്ടെന്ന് ഇരകളായി വീഴ്ത്താമെന്നതുമാണ് ഈ പ്രായക്കാരെ ഇവര്‍ നോട്ടമിടുന്നതിനു പിന്നില്‍.

ഗ്രൂപ്പുകളിലൂടെ ഈ ചതിക്കെണിയില്‍ വീണവരെ ഇത്തരം ഹാഷ്ടാഗുകള്‍ വെച്ച്‌ കണ്ടെത്തുകയും കൗണസിലിങ്് നല്‍കി തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരുകയും ചെയ്യുന്നുണ്ട്. ഗ്രൂപ്പ് ഓഫ് ഡെത്ത് എന്ന ഒരു ഗ്രൂപ്പില്‍ പെട്ടുപോയ റഷ്യയിലെ ഒരു പെണ്‍കുട്ടിയെ ഈ അടുത്തിടെ രക്ഷിച്ചിരുന്നു.

കുട്ടിയില്‍ നിന്നാണ് ഭയപ്പെടുത്തുന്ന വിവരങ്ങള്‍ കിട്ടിയതും. ഇക്കഴിഞ്ഞ ഒരാഴ്ച ഗൂഗിളില്‍ ഏറ്റവും തിരഞ്ഞ കീ വേഡുകളിലൊന്നില്‍ ഈ വേഡ് ആയിരുന്നു എന്നത് ഭീതിയുടെ ആഴം കൂട്ടുന്നു. ഗെയിമിനെതിരെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇടപെടലുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

ആത്മഹത്യ ഗെയിമായ ബ്ലൂ വെയ്ല്‍ കേരളത്തില്‍ പ്രചരിക്കുന്നത് പരസ്യ ഏജന്‍സികളാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പോലീസ് ആവശ്യപ്പെട്ടു കഴിഞ്ഞു. അമ്ബതുദിവസം നീളുന്ന ഈ ഗെയിം കളിക്കുന്നവരെ അവസാന ഘട്ടത്തിലെത്തുമ്ബോള്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതാണ് ഗെയിം.

ശരീരം മുറിച്ച്‌ രക്തം വരുന്ന ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത് വേണം ഗെയിം തുടങ്ങാന്‍ പിന്നീടുള്ള സ്റ്റേജുകളില്‍ ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ആവശ്യപ്പെടും. അവസാനം കളി പുര്‍ത്തിയാക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നു. ലോകത്തില്‍ 4000ത്തോളം പേരുടെ ആത്മഹത്യയ്ക്ക് ഇത് കാരണമായെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം മുംബൈയില്‍ 14കാരന്‍ ആത്മഹത്യ ചെയ്തതോടെയാണ് ഇന്ത്യയിലും ഇത് എത്തിയതായി സൂചന ലഭിച്ചത്. റഷ്യയില്‍ നിന്നാണ് ബ്ലൂ വെയ്ല്‍ എത്തിയത്. മിക്ക രാജ്യങ്ങളും ഇത് നിരോധിച്ച്‌ കഴിഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*