Breaking News

മദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കും; മദനിക്ക് വേണ്ടി പിണറായി ഇടപെടുന്നു!

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മദനിയുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. മദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കാമെന്നും, ഇക്കാര്യം സൂചിപ്പിച്ച്‌ കര്‍ണ്ണാടക സര്‍ക്കാരിന് കത്തയക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദിലീപ് നിരപരാധി, കുറ്റക്കാരനാക്കി പ്രചരണം നടത്തിയവര്‍ കുടുങ്ങും..

കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ട സുരക്ഷാച്ചെലവിനുള്ള തുക കെട്ടിവെയ്ക്കാന്‍ സാദ്ധ്യമല്ലാത്തതിനാലാണ് മദനിയുടെ യാത്ര പ്രതിസന്ധിയിലായത്. 15 ലക്ഷം രൂപ കെട്ടിവെയ്ക്കാനില്ലാത്തതിനാല്‍ കേരളത്തിലേക്കില്ലെന്ന് മദനിയും അറിയിച്ചിരുന്നു. തുടര്‍ന്നാണ് പ്രശ്നം പരിഹരിക്കാന്‍ കേരളം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.

മദനിയെ കര്‍ണ്ണാടക പോലീസ് അതിര്‍ത്തി വരെ എത്തിച്ചാല്‍ തുടര്‍ന്നുള്ള സുരക്ഷ കേരളം ഏറ്റെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പിഡിപി നേതാക്കള്‍ പറഞ്ഞു. കര്‍ണ്ണാടക സര്‍ക്കാരിന് ആദ്യം കത്തയക്കാമെന്നും, ഇതിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായും പിഡിപി നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, കര്‍ണ്ണാടക സര്‍ക്കാരിന്റെ പുതിയ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും മദനിയുടെ അഭിഭാഷകര്‍ തീരുമാനിച്ചു. കര്‍ണ്ണാടക സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ മകന്റെ വിവാഹ ദിവസം മാത്രം കേരളത്തില്‍ വന്നുപോകാനും മദനി ആലോചിക്കുന്നുണ്ട്. ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ കേരളത്തില്‍ പോകാനാണ് മദനിക്ക് അനുമതി ലഭിച്ചിട്ടുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*