ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിംഗിനെ അധോലോക നായകനാക്കിയതിനു പിന്നിലെ പുറംലോകമറിയാത്ത രഹസ്യം ഇതായിരുന്നു…!

ദൈവത്തോട് കൂടുതല്‍ അടുക്കുന്നത്തിന് പുരുഷത്വം ഇല്ലാതാക്കണമെന്ന് ഗുരു ആവശ്യപ്പെട്ടാല്‍ വിശ്വാസികള്‍ അതിന് തയ്യാറാകാതിരിക്കുന്നതെങ്ങനെ? ആള്‍ദൈവവും സിനിമാ താരവും സര്‍വോപരി കോടീശ്വരനുമായ ഗുരു ബാബ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ക്രൂരകഥകള്‍ ഓരോന്നായി പുറത്തേയ്ക്ക് വരികയാണ്.

മാപ്പുസാക്ഷിയാകാനുള്ള നിര്‍ദ്ദേശം തള്ളി നാദിര്‍ഷാ; കുറ്റപത്രത്തില്‍ കാവ്യയും അപ്പുണ്ണിയേയും കൂട്ടുപ്രതികളാകും; കാവ്യയെ അറസ്റ്റ് ചെയ്യാത്തതിനു പിന്നില്‍….

റാം റഹിം സിങ് ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇത്തരം ക്രൂരതകളുടെയും വിവാദത്തിന്റേയും പേരിലാണ്. സിനിമയിലും അഭിനയിച്ചു. ദൈവത്തോട് കൂടുതല്‍ അടുക്കുന്നതിന് വരിയുടയ്ക്കലിന് വിധേയനാകണമെന്ന നിര്‍ദ്ദേശമാണ് ഗുരു അനുയായികള്‍ക്ക് നല്‍കിയത്.

2000-നും 2009-നുമിടയ്ക്ക് നാന്നൂറിലേറെ അനുയായികളെ വൃഷണം നീക്കം ചെയ്യാന്‍ ഗുരു പ്രേരിപ്പിച്ചിട്ടുണ്ടെന്ന് അതിന് വിധേയനായ പഴയ ശിഷ്യന്‍ വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു 34 വയസ്സുള്ള ഹന്‍സ് രാജ് ചൗഹാനാണ് റാം റഹിം സിങ്ങിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയത്. തനിക്ക് 19 വയസ്സുള്ളപ്പോഴാണ് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം താന്‍ വൃഷണങ്ങള്‍ നീക്കം ചെയ്തതെന്ന് ഹന്‍സ് രാജ് പറഞ്ഞിരുന്നു.

ഹരിയാണയിലെ സിര്‍സ നഗരത്തിലുള്ള തന്റെ ആസ്ഥാനത്തുവച്ചാണ് ഗുരു ശിഷ്യന്മാരെ വരിയുടയ്ക്കലിന് പ്രേരിപ്പിച്ചതെന്ന് ഹന്‍സ് രാജ് പറഞ്ഞു. സിര്‍സ സിറ്റിയില്‍ റാം റഹിം സിങ്ങിന്റെ ദേര സച്ചാ സൗദ ആസ്ഥാനത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയവും സ്കൂളുകളും 400 കിടക്കകളുള്ള ആശുപത്രിയുമൊക്കെയുണ്ട്. ദൈവത്തിന്റെ പേരില്‍ ഗുരു സമ്ബാദിച്ച കോടികളാണ് ഇവിടുത്തെ വരുമാനമാര്‍ഗം. ആഡംബരപ്രിയനായ റാം റഹിം സിങ് റോക്ക് സ്റ്റാര്‍ സന്യാസിയെന്നാണ് അറിയപ്പെടുന്നതു തന്നെ. 1949-ലാണ് ദേര സച്ചാ സൗദ സ്ഥാപിക്കപ്പെട്ടത്. ലോകമെമ്ബാടുമായി അഞ്ചുകോടിയിലേറെ വിശ്വാസികള്‍ ഈ വിഭാഗത്തിനുണ്ട്. 1990 മുതല്‍ ദേരയുടെ തലവനാണ് റാം റഹിം സിങ്. സന്യാസിയെന്നതിന് പുറമെ സിനിമാതാരവും ഗായകനും ശാസ്ത്രജ്ഞനുമൊക്കെയാണ് ഗുരു. നിര്‍ബന്ധിച്ച്‌ വന്ധ്യംകരിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് ഗുരുവിനെതിരെ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഹന്‍സ് രാജ് വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്.

ഹരിയാനയില്‍ എതിരാളികളെയെല്ലാം തറപറ്റിക്കാന്‍ ബിജെപിക്ക് കഴിഞ്ഞതിന് പിന്നില്‍ ദേരാ സച്ഛാ സൗദയുമായുണ്ടാക്കിയ രഹസ്യനീക്കമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹരിയാനയില്‍ ആറ് ജില്ലകളില്‍ ദേരാ സച്ഛാ സൗദയ്ക്ക് കനത്ത അനുയായി വൃന്ദമുണ്ട്. ഇത് ബിജെപിയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ടാകാമെന്ന് ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപിയുടെ എതിരാളികളില്‍ പലരും ദേരാ സച്ഛാ സൗദയുമായി ബിജെപി രഹസ്യധാരണയുണ്ടാക്കി എന്നായിരുന്നു ആരോപണം. ഉത്തരേന്ത്യയില്‍ 60 ലക്ഷത്തോളം അനുയായികള്‍ ഉള്ള ഈ സംഘടനയ്ക്ക് പിന്നോക്ക-പട്ടിക ജാതി വിഭാഗങ്ങളില്‍ വ്യാപകമായ സ്വാധീനം ഉണ്ട്. പഞ്ചാബിലും ഹരിയാനയിലും ഇവരുടെ പ്രവര്‍ത്തനവും സജീവമാണ്.

ഹസിര്‍സയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേര മേധാവി ഗുര്‍മീത് റാം റഹിമിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച്‌ സംസാരിച്ചിരുന്നു. 2007ല്‍ ദേരയുടെ പിന്തുണയ്ക്കായി കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റെങ്കിലും ദേരയ്ക്ക് സ്വാധീനമുള്ള മേഖലകളില്‍ വലിയ വിജയം നേടാനായിരുന്നു. ജിന്ദ്, ഫത്തേഹാബാദ്, കൈത്തള്‍, ഹിസാര്‍, സിര്‍സ, തോഹാന തുടങ്ങി ദേരയ്ക്ക് സ്വാധീനമുള്ള ജില്ലകളിലെ ബിജെപിയുടെ വിജയം ഇവര്‍ തമ്മിലുള്ള രഹസ്യധാരണ പുറത്തുകൊണ്ടുവന്നെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുകയും ചെയ്തിരുന്നു. ദേരാ സച്ഛാ സൗദ എന്നറിയപ്പെടുന്ന ആശ്രമഗ്രൂപ്പുകളുടെ തലവനായ ഗുര്‍മിത് റാം റഹിം വയനാട്, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തിയിരുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കേരളത്തില്‍ അടിക്കടി സന്ദര്‍ശനം നടത്തുന്ന ഈ ഉത്തരേന്ത്യന്‍ ആള്‍ദൈവത്തിന് സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ടും വിവാദം ഉയര്‍ന്നിരുന്നു.

ദേര സച്ചാ സൗദ പ്രസ്ഥാനത്തിന്റെ നേതാവായാണ് സിഖ് സമുദായത്തിന്റെ പത്താമത്തെ ഗുരുവായി ഗുര്‍മീത് സ്വയം അവകാശപ്പെട്ടത്. ഇതിനൊപ്പം പോപ് ഗായകനെന്നെ നിലയ്ക്ക് തന്റെ അനുയായികള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായി മാറി. രാജ്യത്തുടനീളം ഒട്ടേറെ ആല്‍ബങ്ങളുമായി ഗുര്‍മീത് പുതിയ ദെലര്‍ മെഹന്തിയാകാനായിരുന്നു ഗുര്‍മീതിന്റെ ശ്രമം. സി.ഡി.കവറുകളില്‍ റോക്ക് സ്റ്റാറായി അദ്ദേഹം വിലസുന്നു. ഹരിയാണി, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലുള്ള ഗാനങ്ങളാണ് ആല്‍ബങ്ങളിലുള്ളത്. ഭക്തിയാണ് ഗാനങ്ങളുടെ മുഖ്യപ്രമേയം. നാലുവര്‍ഷമായി ഗുരുവിന്റെ സംഗീതം ദേര സച്ചാ സൗദാ അനുയായികളെ ആകര്‍ഷിക്കുന്നുവെന്ന് സംഘടനയുടെ വക്താവ് ആദിത്യ ഇന്‍സാന്‍ പറഞ്ഞിരുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*