വിവേകം പ്രദര്‍ശിപ്പിച്ച തിയേറ്ററിന് സംഭവിച്ചത്..? സിനിമ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല…..

അരാധക ആവേശം പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് നിത്യ സംഭവമാണ്. ആവേശവും ആഹ്ലാദവും കൂടി ഓരോരുത്തരും ചെയ്യുന്നത് ചിലപ്പോള്‍ വന്‍ ദുരന്തത്തിലേക്ക് എത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

മഞ്ജു വാര്യര്‍ ദിലീപിന്‍റെ വീട്ടില്‍ പോയോ? മീനാക്ഷിയെ കണ്ടോ…? വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്…

പ്രിയ താരത്തിന്റെ ചിത്രം റിലീസ് ചെയ്തപ്പോള്‍ ആവേശംകൊണ്ട് സൂപ്പര്‍ സ്റ്റാറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ ഒരു ആരാധകന്‍ വീണ് മരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.

ഇപ്പോള്‍ തമിഴ് സൂപ്പര്‍ താരം അജിത് നായകനായ വിവേകം പ്രദര്‍ശനത്തിനെത്തിയ ആഹ്ളാദത്തിമര്‍പ്പിലാണ് ആരാധകര്‍. എന്നാല്‍ ആരാധകരുടെ ഈ ആവേശത്തില്‍ ഒരു തിയേറ്റര്‍ ഉടമയ്ക്ക് നല്‍കേണ്ടി വന്നത് വലിയ വിലയാണ്. സിനിമയില്‍ തലയുടെ ഇന്‍ട്രൊ സീന്‍ കണ്ട ആവേശത്തില്‍ ചിലര്‍ തിയേറ്റര്‍ സ്ക്രീനിലേക്ക് പാലു കോരിയൊഴിക്കുകയാണുണ്ടായത്. അതോടെ സ്ക്രീന്‍ ഉപയോഗശൂന്യമാവുകയും ചിത്രം തുടര്‍ന്ന് പ്രദര്‍ശിപ്പിക്കാന്‍ കഴിയാതാവുകയും ചെയ്തു.

ചെന്നൈ കോയമ്ബോടുള്ള രോഹിണി തിയേറ്റിലാണ് സംഭവം. സിനിമാ തിയേറ്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ രേവാന്ത് ചരണാണ് ഈ സംഭവം പുറത്തുവിട്ടത്. റിലീസ് ആഘോഷിക്കാന്‍ ആരാധകര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തിരുന്നു. പക്ഷെ, ചിലര്‍ സ്ക്രീനില്‍ പാലഭിഷേകം നടത്തി. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല-രേവാന്ത് ട്വിറ്ററില്‍ കുറിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*