നാടെങ്ങും സ്വാന്ത്ര്യദിനാഘോഷം; ജില്ലാ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി മന്ത്രിമാര്‍..!

സ്വാതന്ത്ര്യദിനാഘോഷം നാടെങ്ങും വിപുലമായ പരിപാടികളോടെ നടന്നു. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി. കണ്ണൂരില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചത്. സന്പൂര്‍ണ മാലിന്യ നിര്‍മാജന പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു. വയനാട് നടന്ന സ്വാതന്ത്ര്യദിനാഘോഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പോലീസ്, എക്സൈസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു. ആലപ്പുഴയില്‍ മന്ത്രി ജി.സുധാകരനാണ് പതാക ഉയര്‍ത്തിയത്. പാലക്കാട്ട് മന്ത്രി.കെ.ടി.ജലീലും പത്തനംതിട്ടയില്‍ മന്ത്രി മാത്യൂ ടി. തോമസും മലപ്പുറത്ത് മന്ത്രി എ.കെ.ബാലനും പതാക ഉയര്‍ത്തി.
തൃശൂരില്‍ മന്ത്രി എ.സി.മൊയ്തീന്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. വിവിധ സേനാംഗങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റും നടന്നു. കോട്ടയത്ത് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വതന്ത്ര്യദിനാഘോഷത്തില്‍ മന്ത്രി കെ.രാജു പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. സ്കൂളുകളിലും വിവിധ പരിപാടികളോടെ സ്വതാന്ത്ര്യദിനാഘോഷം നടന്നു. വിവിധ സംഘടനകളുടെ കീഴിലും നാടെങ്ങും പതാക ഉയര്‍ത്തലും മധുരം വിതരണവും നടന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*