Breaking News

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ ഓഗസ്റ്റ് 31-നുമുന്‍പ് പൂര്‍ത്തിയാക്കണം..! ഇല്ലെങ്കില്‍ നിങ്ങള്‍ക്ക്…..

ഓഗസ്റ്റ് 31-നു മുന്‍പു തന്നെ നികുതിദായകര്‍ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) സി.ഇ.ഒ. അജയ് ഭൂഷണ്‍ പാണ്ഡെ. സ്വകാര്യതക്കേസിലെ വിധി ആധാറിനെ ബാധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണിത്.

മഞ്ജു വാര്യര്‍ ദിലീപിന്‍റെ വീട്ടില്‍ പോയോ? മീനാക്ഷിയെ കണ്ടോ…? വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്… 

സര്‍ക്കാര്‍ സബ്സിഡികള്‍, ക്ഷേമപദ്ധതികള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ഇത് കൂടിയേതീരൂ. ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ ആദായനികുതി നിയമത്തില്‍ ഭേദഗതികള്‍വരുത്തി കൊണ്ടുവന്നതാണ്. അതിനാല്‍ ബന്ധിപ്പിക്കല്‍ ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സ്വകാര്യതയിലെ വിധി വന്നതുകൊണ്ട് അതില്‍ മാറ്റമുണ്ടാകില്ല -അദ്ദേഹം പറഞ്ഞു.

ആധാറിലെ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള കാര്യങ്ങള്‍ ഇതിന്റെ നിയമത്തിലുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമാണ് ഇത്തരം കേസുകള്‍ വരുന്നത്. അതില്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തീരുമാനമെടുക്കുക. ആധാര്‍ നിയമത്തെപ്പറ്റി സുപ്രീംകോടതിയുടെ വിധിയില്‍ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം സാധുവാണ്.

നിയമത്തിലെ വകുപ്പ് ഏഴുപ്രകാരം സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ വേണം -അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 31വരെ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഇതിനായി സമയം അനുവദിച്ചിരുന്നു. സബ്സിഡിയുള്ള പാചകവാതകം ലഭിക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പുതിയ ഫോണ്‍നമ്ബര്‍ ലഭിക്കുന്നതിനും നിലവില്‍ ആധാര്‍ വേണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*