“ഓജോ ബോര്‍ഡ്”വിസ്മയമാകുന്നു…ഒപ്പം അഖിലിന്‍റെ ജീവിതവും..!!!!

സ്റ്റീഫന്‍ കിംഗ്, ഹൊറര്‍ നോവലുകളുടെ ലോകത്തെ തമ്പുരാന്‍ ഇതുവരെ 54 നോവലുകള്‍ എഴുതി, അതില്‍ പലതും ലോകത്തിലെ തന്നെ ബെസ്റ്റ് സെല്ലറുകള്‍, ഉടന്‍ ഇറങ്ങാന്‍ പോകുന്ന IT അടക്കം പലതും ഹോളിവുഡിലെ ചലച്ചിത്രങ്ങളുമായി,,,

ഈ ഹൊറര്‍ ഇതിഹാസത്തിന്‍റെ അടക്കം 99 ഇംഗ്ലീഷ് നോവലുകളെ പിന്‍തള്ളിയാണ് ഒരു മലയാള നോവല്‍ Amazon India യിലെ ഹൊറര്‍ നോവല്‍ സെക്ഷനില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്, Akhil P Dharmajan – Official Ouija board novel (ഓജോ ബോര്‍ഡ്) നോവല്‍.അതെ …… ലോകത്തിലെ ഏറ്റവും മികച്ച ഓൺലൈൻ പുസ്തകവിപണന ശൃഖലയായ ആമസോണിൽ ഹൊറർ വിഭാഗത്തിലെ നോവലുകളിൽ ഒന്നാം സ്ഥാനത്താണ് അഖിലിന്റെ “ഓജോ ബോർഡ്” എന്ന നോവൽ .

ലേശം ചരിത്രം

ആദ്യത്തെ പ്രസാധക ചതിയില്‍ നിന്നാണ് സ്വന്തമായി കമ്പനി തുടങ്ങി പ്രസിദ്ധീകരിക്കാം എന്ന ആശയത്തിലേക്ക് അഖില്‍ എത്തിയത്. അസാധ്യമെന്ന് തള്ളിയവരുണ്ട്, ഫേസ്ബുക്കില്‍ ആരും കാണാതെ പോകുമായിരുന്ന രചനകള്‍ക്ക് ഇത്രയും വായനക്കാരെ ഉണ്ടാക്കിയ ആ അത്മവിശ്വാസം അവിടെ അഖിലിനു തുണയായി.പതിവ് പോലെ പുതുതായി വല്ലതും ചെയ്യാനിറങ്ങുന്നവന് സംഭവിക്കാവുന്ന ചുവപ്പ് നാട തടസ്സങ്ങള്‍, പബ്ലിഷിംഗ് കമ്പനി അങ്ങ് ദില്ലിയില്‍ തുടങ്ങുന്ന അവസ്ഥയിലാണ്, അങ്ങനെ കഥാ പബ്ലികേഷന്‍ ഉണ്ടായി.

അഖിലിന്‍റെ ഓജോ ബോര്‍ഡ് വീണ്ടും ഇറങ്ങി, ആമസോണിന് പുറമേ സ്വന്തമായി ഒരു വിതരണ ശൃംഖലയുണ്ടാക്കി ഓഫ് ലൈനായും ബുക്ക് വില്‍ക്കുന്നു, ബുക്കിനെക്കുറിച്ച് അറിഞ്ഞ സംവിധായകന്‍ ജൂഡ് ആന്റണി  അടുത്ത ചിത്രം അഖിലിന് ഒപ്പമായിരിക്കും…

 

ഓജോബോർഡ് പിറവിക്കുപിന്നില്‍ …..

മരിച്ചവരോട് സംസാരിക്കാനുള്ള ഒരു മാർഗ്ഗമായി ഓജോബോർഡ്  ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍  സാധാരണ പുസ്തക വായനക്കാരെ അല്ലാതെ കുറച്ചു കൂടി വായനയില്ലാത്തവരെ എങ്ങനെ വായനയിലേക്ക് ഞാൻ വഴി കണ്ടെത്താം എന്ന ആലോചനയിലായിരുന്നു അഖില്‍. അപ്പോഴാണ് ഓജോബോർഡ് കണ്ണിൽ വന്നു പെട്ടതും, ആ വിഷയം എടുക്കാൻ തീരുമാനിച്ചതും. എത്രകാലം കഴിഞ്ഞാലും അതിനോടുള്ള താൽപ്പര്യം കേൾക്കുന്നവർക്ക് അവസാനിക്കില്ല. അതുകൊണ്ടാണ് ആ വിഷയം തന്നെ തിരഞ്ഞെടുത്തത്.

ഇനി പുറത്തിറങ്ങാൻ പോകുന്ന പുതിയ  പുസ്തകവും ഇതേ രീതിയിൽ ഉള്ള ഒന്ന് തന്നെയാണ്. ബർമുഡ ട്രയാങ്കിളിലെ ഒരു ദ്വീപും അവിടേയ്ക്ക് യാത്ര പോകുന്ന ഒരു ഗ്രൂപ്പും. മെർക്കുറി ഐലൻഡ് എന്ന ആ ദ്വീപിന്റെ പേര് തന്നെയാണ് നോവലിനും. ഓണം കഴിയുമ്പോൾ അത് പുറത്തിറങ്ങും. എപ്പോഴും നിഗൂഢമാക്കപ്പെട്ട സ്ഥലങ്ങളും സംഭവങ്ങളും നമുക്ക് കൗതുകം ജനിപ്പിക്കും, ആ കൗതുകത്തെ അക്ഷരങ്ങളാക്കുമ്പോൾ വായനയുടെ തലം തന്നെ മാറും എന്നു തോന്നി.

പ്രതിസന്ധിയും പോരാട്ടവും കടന്ന്‍….ഓജോബോര്‍ഡ്‌ 

ഓജോബോർഡ് വായിച്ച, തമിഴ്സിനിമകളിൽ അഭിനയിക്കുന്ന  സുഹൃത്താണ് തമിഴ്സിനിമ ഇൻഡസ്ട്രയിൽ പരിചയപ്പെടുത്തുന്നത്. അങ്ങനെ ഞാൻ ഈറോഡ് പോയി അതിന്റെ ഡിസ്കഷനിലൊക്കെ പങ്കെടുത്തു. ആദ്യത്തെ മൂന്നു തവണ മീറ്റിങ് ഉണ്ടായപ്പോഴും കുഴപ്പം ഒന്നുമുണ്ടായില്ല, എന്റെ കഥ അവർക്ക് ഇഷ്ടപ്പെട്ടു, അതെപോലെ തന്നെ പ്രീ പ്രൊഡക്ഷൻ ഒക്കെ ആരംഭിക്കുകയും ചെയ്തു. അടുത്ത രണ്ടു മീറ്റിങ്ങിൽ എനിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല അതിനടുത്ത തവണ സിനിമയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴേക്കും ഞാൻ കൊടുത്ത കഥ പൂർണമായും അവർ മറ്റൊരു രീതിയിലാക്കി, വൾഗർ ആയ സീനുകളും ഐറ്റം ഡാൻസും ഒക്കെ ചേർത്തു, ഒപ്പം ഇവിടെ എനിക്ക് എന്റെ കൂട്ടുകാരോട് പറയാൻ പോലും ബുദ്ധിമുട്ടുള്ള പേരും അവർ സിനിമയ്ക്ക് നൽകി. അത് ചെയ്യുന്നതിന് എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോൾ മൂന്നു ലക്ഷം തന്ന് കഥ എടുത്തോളാം എന്നായി. ഞാൻ സമ്മതിച്ചില്ല. കാരണം പലരും എന്റെ നോവൽ വായിച്ചതാണ്. അവരോടൊക്കെ എന്ത് സമാധാനമാണ്, പറയുക…!!!അവസാനം അവരുടെ സംസാരം ഭീഷണിയുടെ രൂപത്തിലായി, നോവൽ എന്റെ ആണെന്ന് തെളിയിക്കാൻ ഇതെങ്ങും രജിസ്റ്റർ ചെയ്തിട്ടില്ലല്ലോ, അതുകൊണ്ട് ഇതിൽ അവകാശം ഉന്നയിക്കാനാവില്ലെന്നൊക്കെ അവർ പറഞ്ഞു, അതോടെയാണ് നോവൽ ഭാഗങ്ങളാക്കി മുഴുവനായും ഫെയ്‌സ്ബുക്കിലെ എന്റെ പേജിലും കഥ എന്ന പേജിലും വന്നു തുടങ്ങിയത്. അവിടെ നിന്നാണ് ഓജോബോർഡ് പുസ്തകമായി തീർന്നത്. പുസ്തകം ആയതോടെ തമിഴിൽ അവർ ആ പ്രോജക്ട് ക്യാൻസൽ ചെയ്തു.

പ്രസാധകന്റെ കൊടും ചതി…..ഫേസ്ബുക്ക്‌ കൂട്ടായ്മ….

പ്രസാധകന്റെ കൊടും ചതി, ഫെയ്‌സ്ബുക്കിൽ ഓരോ അധ്യായങ്ങളായി നോവൽ വന്നു തുടങ്ങിയ ശേഷം നോവലിന് വേണ്ടി വായനക്കാർ ഒരു ഫെയ്‌സ്ബുക്ക് പേജ് തന്നെ നിർമ്മിച്ചിരുന്നു, അതിലവർ അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വായനയ്ക്ക് ഇഷ്ടം തോന്നുന്ന ചിലത് എല്ലാ അധ്യായത്തിലും ഉണ്ടാകും, അതുകൊണ്ടാകാം ഇത്രയധികം വായനക്കാർ വന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. പലരും പറഞ്ഞു തുടങ്ങി അതൊരു പുസ്തകമാക്കാൻ. എങ്ങനെ എന്നുള്ള തീരുമാനം ഒന്നും എടുക്കാനുള്ള സാമ്പത്തിക ഭദ്രത എന്റെ കയ്യിലുണ്ടായിരുന്നില്ല. ഒടുവിൽ ഞാൻ പോലുമറിയാതെ ആ ഗ്രൂപ്പിലെ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് എന്റെ അക്കൗണ്ട് നമ്പർ തിരഞ്ഞു പിടിച്ച് പണം ഇട്ടിട്ടാണ് എന്നെ വിവരം അറിയിക്കുന്നത്, നോക്കിയപ്പോൾ അൻപതിനായിരത്തിനടുത്ത് രൂപ…അവരിൽ ഇതുവരെ കാണാത്തവർ കൂടിയുണ്ട്. സത്യം പറഞ്ഞാൽ അവരോടു എങ്ങനെ നന്ദിയും സ്േഹവും പ്രകടിപ്പിക്കണമെന്നു ഇപ്പോഴുമറിയില്ല, അവരെ എന്റെ അടുത്ത സുഹൃത്തുക്കളായി ഇപ്പോഴും ഞാൻ കൂടെ കൂട്ടുന്നുണ്ട്.

എഴുത്തുകാരന്‍ കണികാണാന്‍ കൊതിച്ച  സ്വന്തം പുസ്തകം….

ആ പണംകൊണ്ടാണ്‌ കോഴിക്കോടുള്ള ഒരു പ്രസാധകരെ സമീപിച്ച് പുസ്തകം ആക്കാൻവേണ്ടി തയ്യാറെടുക്കുന്നത്. അവർ ആയിരം കോപ്പി അടിച്ചു. പക്ഷേ ഒരു കോപ്പി പോലും ഇന്നേ വരെ എനിക്ക് ലഭിച്ചിട്ടില്ല. ഞാൻ കൊടുത്ത പണത്തിന്റെ പുസ്തകങ്ങളോ, അല്ലെങ്കിൽ ഓഥേഴ്‌സ് കോപ്പിയോ ഒന്നും എനിക്ക് കിട്ടിയില്ല, ചോദിക്കുമ്പോൾ പുസ്തകം പോകുന്നില്ല എന്നാണ് മറുപടി. പക്ഷേ പല പുസ്തക മേളകളിലും ഞാൻ എന്റെ പുസ്തകം കണ്ടു. അങ്ങനെ അത് ഞാൻ പണം കൊടുത്ത് വാങ്ങിയാണ് പലർക്കും അയച്ചു കൊടുത്തത്.

മടുപ്പ്….ബാങ്ക് ലോണ്‍ ….പ്രസാധകന്റെ പിറവി…

ഒടുവില്‍ സഹികെട്ട് കുറെ നാൾ ഒന്നും ചെയ്യാതെ എഴുതുക പോലും ചെയ്യാതെയിരുന്നു. മറ്റൊരു പ്രസാധകനും ഇതിനു വേണ്ടി അപ്പോൾ വന്നു. പക്ഷേ എല്ലാവർക്കും കമ്മീഷൻ വളരെ കൂടുതലാണ്, അപ്പോഴാണ് എന്തുകൊണ്ട് സ്വന്തമായി ഒരു പ്രസാധന സംരംഭം തുടങ്ങിക്കൂടാ എന്ന ആലോചന വന്നത്. അതിനെ കുറിച്ച് അന്വേഷിച്ച്, കഥ എന്ന പേരിൽ ഒരു പ്രസാധക സംരംഭം സ്വയം തുടങ്ങി, ഏതാണ്ട് ആറു മാസമെടുത്തു അതിന്റെ രജിസ്‌ട്രേഷൻ ഒക്കെ പൂർണമാക്കി കിട്ടാൻ. ബുക്കിനു ഐ എസ് ബി എൻ നമ്പറും ലഭിച്ചു. പിന്നെ ഒന്നും നോക്കീല്ല, ബാങ്കിൽ നിന്ന് അൻപതിനായിരം രൂപ ലോൺ എടുത്ത് ഓജോബോർഡ് വീണ്ടും അടിച്ചിറക്കി. തനിയെ വിൽക്കാൻ ശ്രമിച്ചു. ഗ്രൂപ്പ് വഴിയും ഓരോജില്ലകളിലും ഓരോ സുഹൃത്തുക്കളെ ഏൽപ്പിച്ചും വിറ്റു. അന്ന് ബുക്ക് ഇറക്കാൻ പണം തന്നവർ പോലും കയ്യിൽ നിന്ന് വീണ്ടും പണം മുടക്കിയാണ് പുസ്തകം വാങ്ങിയത്. അങ്ങനെ സ്വയം വിൽപ്പനയുടെ ഭാഗമായിരുന്നു ആമസോണും. അതിലാണ് ഇപ്പോൾ പുസ്തകം വിൽപ്പനയിൽ ഒന്നാമത് എത്തിയിരിക്കുന്നത്.

ഒരേ സമയം നാല് നോവലുകൾ… !!!!!

ഒരേ സമയം നാല് നോവലുകൾ… ഒരേസമയം ഇപ്പോൾ നാലെണ്ണം വരെ ചെയ്യുന്നുണ്ട്. മെർക്കുറി ഐലന്റ് എന്ന ഇപ്പോൾ ഇറങ്ങാൻ പോകുന്ന പുസ്തകം ഏഴു വർഷം മുൻപ് തുടങ്ങിയതാണ്. അത് എഴുതിയതിന്റെ ഇടയ്ക്കാണ് ഓജോബോർഡ് എഴുതിയതും. ഇപ്പോൾ ഓജോ ബോർഡ് രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ്, ഒപ്പം ആലീസിന്‍റെ മരണം എന്നൊരെണ്ണം ചെയ്യുന്നു. പിന്നെ ഇടയ്ക്ക് ഒരു ആശയം വീണു കിട്ടുമ്പോൾ അത് വികസിപ്പിച്ച് കഥയാക്കി പോസ്റ്റ് ചെയ്യാറുണ്ട്.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*