ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം 2019-ല്‍ തുറക്കും..!

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിമായ കിങ്സ്ഡം ടവർ എന്നറിയപ്പെടുന്ന സൗദി അറേബ്യയിലെ ജിദ്ദ ടവർ തുറക്കന്നത് 2019 ലേക്ക് മാറ്റി. 2018-ൽ തുറക്കുമെന്ന് അറിയിച്ചിരുന്ന ജിദ്ദ ടവർ നിർമ്മാണത്തിലെ കാലതാമസത്തെ തുടർന്നാണ് 2019 ലേക്ക് മാറ്റിയതെന്ന് ജിദ്ദ എക്കണോമിക് കമ്പനി തലവൻ അൽവലീദ് ബിൻ തലാൽ രാജകുമാരൻ പറഞ്ഞു. 3300 അടി ഉയരമുള്ള കെട്ടിടം നിർമ്മാണം പൂർത്തിയാകുന്നതോടെ ദുബായിലെ ബുർജ് ഖലീഫയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്ന പദവി നേടും. ബിൻലാദൻ ഗ്രൂപ്പാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം നടത്തുന്നത്. അൽഖ്വയിദ തലവൻ ഉസാമ ബിൻലാദന്റെ പിതാവാണ് 80 വർഷം മുമ്പ് ബിൻലാദൻ ഗ്രൂപ്പ് സ്ഥാപിച്ചത്. 2011 ലാണ് ജിദ്ദ ടവർ പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കുന്നത്. 2014 നവംബറോടെ കെട്ടിടത്തിന്റെ അടിത്തറ നിർമ്മാണം പൂർത്തീകരിക്കുകയും 2018 ൽ എല്ലാ നിർമ്മാണങ്ങളും കഴിഞ്ഞ് ടവർ തുറന്ന് നൽകുമെന്നുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എണ്ണ വിപണിയിലുണ്ടായ തകർച്ച പദ്ധതിയെ കാര്യമായി ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജിദ്ദ ടവറിന്റെ നിർമ്മാണത്തിനായി 2015ൽ അലിന്മ ഇൻവസ്റ്റ്മെന്റുമായി ജിദ്ദ ഇക്കണോമിക് കമ്പനി സാമ്പത്തിക കരാറിൽ ഏർപ്പെട്ടിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*