ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച പെണ്‍പടയ്ക്ക് ബിസിസിഐയുടെ പാരിദോഷികം എത്രയെന്നോ..?

വനിത ലോകകപ്പ് ഫൈനലിലെത്തിയതിന് പിന്നാലെ ടീം ഇന്ത്യക്ക് ബി.സി.സി.ഐയുടെ പാരിതോഷികം.  ടീം ഇന്ത്യയിലെ വനിതാ താരങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. സപ്പോര്‍ട്ടിങ് സ്റ്റാഫിന് 25 ലക്ഷം വീതവും ലഭിക്കും.

“സഹിക്കാന്‍ പറ്റുന്നില്ല മോനെ, പരാതി പറയാന്‍ ഉള്ളത് പോലീസാണ്, പക്ഷെ, അവരാണ് ഇത് ചെയ്തത്…”

സെമിയില്‍ കരുത്തരായ ഓസ്ട്രേലിയയെ തോല്‍പ്പിച്ചാണ് മിഥാലിയും സംഘവും ഫൈനല്‍ ഉറപ്പിച്ചത്.  36 റണ്‍സിനായിരുന്നു ഇന്ത്യന്‍ പെണ്‍പടയുടെ വിജയം.  ആറ് തവണ ലോകകപ്പ് ചാമ്ബ്യന്മാരായിരുന്നു ഓസ്ട്രേലിയ എന്നതും ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് മധുരം നല്‍കുന്നു.  നാളെ ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.  ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു വിജയം.  ഈയൊരു ആത്മവിശ്വാസം ഫൈനലില്‍ ഇന്ത്യക്ക് മുതല്‍കൂട്ടാവും.  ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ മികച്ചഫോമിലുമാണ്.  നേരത്തെ ബി.സി.സി.ഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന പ്രതിഫലക്കാര്യം വാഗ്ദാനം ചെയ്തിരുന്നു.  ലോകകപ്പിലെ മിന്നല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബി.സി.സി.ഐയുടെ വാഗ്ദാനം.  ഇത് രണ്ടാം തവണയാണ് വനിതാലോകകപ്പിലെ കലാശക്കളിക്ക് ഇന്ത്യ യോഗ്യത നേടുന്നത്.

നേരത്തെ 2005ല്‍ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.  ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് (171) സെമിയില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.  ക്രിക്കറ്റില്‍ സെഞ്ചുറി നേടുമ്ബോള്‍ ദേഷ്യപ്പെടുന്ന കളിക്കാരെ കണ്ടിട്ടുണ്ടോ?  എല്ലാവരും സന്തോഷിക്കുന്ന ആ നിമിഷത്തില്‍ കലി തുള്ളുകയായിരുന്നു ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പിയായ ഹര്‍മന്‍പ്രീത് കൗര്‍.  ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതികരണമാണ് ഓസ്ട്രേലിയക്ക് എതിരെ സെഞ്ചുറി നേടിയതിന് ശേഷം ഹര്‍മന്‍പ്രീത് കൗര്‍ നടത്തിയത്.  ആരാധകര്‍ക്ക് നേരെ ബാറ്റ് ഉയര്‍ത്തുകയോ, ടീം അംഗങ്ങളുടെ അഭിവാദ്യത്തിന് നന്ദി പറയുകയോ ചെയ്തില്ല.  35-ാം ഓവറിലെ നാലാമത്തെ പന്ത്.  ഹര്‍മന്‍പ്രീത് 98 റണ്‍സെടുത്ത് നില്‍ക്കുന്നു.  ലെഗ്സ്പിന്നര്‍ ക്രിസ്റ്റന്‍ ബീംസിന്റെ പന്ത് ലെഗ് സൈഡിലേക്ക് അടിച്ചിട്ട് ഹര്‍മന്‍പ്രീത് ഡബ്ളിനായി ഓടി.  എന്നാല്‍ ഡബിളെടുക്കുന്നത് റണ്‍ഔട്ടാകാനുള്ള സാധ്യതയുണ്ടെന്ന് കണ്ട് ദീപ്തി ശര്‍മ്മ പതുക്കെ ഓടി.  2 റണ്‍സ് പൂര്‍ത്തിയാക്കണമെന്ന് ഉറപ്പിച്ച ഹര്‍മന്‍പ്രീത് ഉച്ചത്തില്‍ വിളിച്ച്‌ സ്ട്രൈക്ക് എന്‍ഡിലേക്ക് ഓട്ടം തുടര്‍ന്നു.

ആദ്യമൊന്ന് ശങ്കിച്ചു നിന്ന ദീപ്തി പിന്നീട് ഹര്‍മന്‍പ്രീതിനെ അനുസരിച്ചു.  എന്നാല്‍ അപ്പോഴേക്കും ഓസീസ് ഫീല്‍ഡറുടെ ത്രോ ഹര്‍മന്‍പ്രീതിന്റെ എന്‍ഡില്‍ എത്തി.  എന്നാല്‍ മുഴുനീളെ ഡൈവ് നടത്തി കൗര്‍ ക്രീസിലെത്തി.  അപ്പോഴേക്കും ഓസീസ് വിക്കറ്റ് കീപ്പര്‍ ദീപ്തി ശര്‍മ്മയെ റണ്ണൗട്ടാക്കുനുളള ശ്രമം നടത്തി.  പക്ഷെ മുഴുനീളെയുള്ള ഡൈവിലൂടെ ദീപ്തിയും ക്രീസ് തൊട്ടു.  വീണു കിടന്നിടത്ത് നിന്ന് എഴുന്നേറ്റ ഹര്‍മന്‍പ്രീത് കണ്ടത് ഗാലറി മുഴുവന്‍ എഴുന്നേറ്റ് നിന്ന് കൈയടിക്കുന്നതാണ്.  ഹര്‍മന്‍പ്രീത് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.  എന്നാല്‍ ഗാലറിയുടെ ആരവും കേള്‍ക്കാതെ പഞ്ചാബ് താരം ദീപ്തി ശര്‍മ്മയ്ക്ക് നേരെ ആക്രോശിക്കുകയായിരുന്നു.  ഓട്ടത്തിനിടയില്‍ ഉണ്ടായ ആശയക്കുഴപ്പത്തിനാണ് കൗര്‍ ദീപ്തിയെ ശകാരിച്ചത്.  പിന്നീട് ഹെല്‍മറ്റും ബാറ്റും നിലത്തെറിഞ്ഞ് ഹര്‍മന്‍പ്രീത് ദേഷ്യം തുടര്‍ന്നു.  ഓസീസ് താരങ്ങള്‍ പോലും കൗറിന്റ പ്രതികരണം കണ്ട് ഞെട്ടി.  കുറച്ചു സമയത്തിന് ശേഷം ദേഷ്യമടങ്ങിയപ്പോള്‍ ദീപ്തി ശര്‍മ്മയുടെ അടുത്ത് എത്തി ഹര്‍മന്‍പ്രീത് അവളെ ആശ്വസിപ്പിച്ചു.  ചീത്ത പറഞ്ഞതിന് മാപ്പും ചോദിച്ചു,  പക്ഷെ കരച്ചിലിന്റെ വക്കത്തായിരുന്ന ദീപ്തിക്ക് ഹര്‍മന്‍പ്രീതിന്റെ മുഖത്ത് നോക്കാന്‍ സാധിച്ചില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*