ലോക ചാമ്പ്യന്‍ഷിപ്പിള്‍ നിന്നും ഒഴിവാക്കി; പിയു ചിത്ര ഹൈക്കോടതിയിലേക്ക്…!

ലോക അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മലയാളിയും ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവുമായ പിയു ചിത്ര.

വായിച്ചപ്പോൾ രോമം പോലും അഭിമാനം കൊണ്ട്‌ എഴുന്നേറ്റു…ഇത്‌ ഒന്നു പോസ്റ്റ്‌ ചെയ്താൽ നന്നാവും എന്നു തോന്നി…

ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാക്കളെല്ലാം ലോക ചാംമ്ബ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണ്. എന്നാല്‍ 24 അംഗ ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കുകയായിരുന്നു. പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ് ചിത്രയെ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചത്.

ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി ചിത്ര ലോകമീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയെങ്കിലും അന്താരാഷ്ട്ര മികവ് പുലര്‍ത്തുന്നില്ലെന്ന കാരണം പറഞ്ഞാണ് സെലക്ഷന്‍ കമ്മിറ്റി തഴഞ്ഞത്. പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്രയെ മത്സരത്തിനയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാമെന്ന് വളരെയധികം പ്രതീക്ഷിച്ചിരുന്നതായും തന്നെ ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്നും ചിത്ര പ്രതികരിച്ചു.

അത്ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് പരിശീലകന്‍ എന്‍.എസ്.സിജിന്‍ പറഞ്ഞു. മലയാളികള്‍ക്ക് ലോക ചാമ്ബ്യന്‍ഷിപ്പുകളില്‍ കൂടുതല്‍ അവസരം വേണമെന്ന് വാദിക്കുന്നവരില്‍ നിന്ന് ഈ നടപടി ഉണ്ടായതില്‍ വിഷമമുണ്ട്. ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 4:07.43 മിനിറ്റാണ് വനിതാ 1500 മീറ്ററിലെ ലോക മീറ്റ് യോഗ്യതാ സമയം. 4:17.91 മിനിറ്റിലാണ് ചിത്ര ഭുവനേശ്വറില്‍ സ്വര്‍ണമണിഞ്ഞത്. എന്നാല്‍, ഏഷ്യന്‍ ചാമ്ബ്യന്‍ എന്ന നിലയില്‍ ലോക മീറ്റില്‍ മത്സരിക്കാമെന്നിരിക്കെയാണ് മലയാളി താരത്തെ മലയാളിക ളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി വെട്ടിയത്. പി.യു ചിത്രയെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒഫീഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് ചിത്രയെ ഒഴിവാക്കിയതെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നടപടി നീതീകരിക്കാന്‍ കഴിയില്ലെന്നും സംഭവം കേന്ദ്രകായികമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും സംസ്ഥാന കായിക മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഇപ്പോള്‍ ഡല്‍ഹിയിലുള്ള എംബി രാജേഷ് എം പി കേന്ദ്രകായികമന്ത്രിയെ നേരിട്ട് കണ്ട് വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*