വിമന്‍ ഇന്‍ സിനിമ കളക്ടീവ് പണി തുടങ്ങി; ദിലീപിനും സലിം കുമാറിനുമെതിരേ കേസ്!!

അക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് വനിത കമ്മീഷന്‍ കേസെടുത്തു. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് ദിലീപ്, സലീംകുമാര്‍, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

നടിയെ ആക്രമിച്ച സംഭവം: ദിലീപിന് പങ്കില്ല, കത്തെഴുതിച്ചത് സുനിയും ജയിലധികൃതരും ചേര്‍ന്ന്!!

സിനിമയിലെ വനിതാകൂട്ടായ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെനടപടി. അന്വേഷണത്തിന് കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനം, ദിലീപ് നേരിട്ടത് നീണ്ട 4 മാസത്തെ പീഡനമെന്ന് നിര്‍മ്മാതാവും ഫിലിം ചേമ്ബര്‍ പ്രതിനിധിയുമായ സജി നന്ത്യാട്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെയാണ് പറഞ്ഞത്. ഈ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

താന്‍ ആരുമായിട്ട് കൂട്ടുകൂടണമെന്നത് അവരവര്‍ തീരുമാനിക്കേണ്ടേ, താന്‍ ഒരിക്കലും ഈ വക ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല.അതിന് തയ്യാറുമല്ല. അതില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്. അപകടം ഉണ്ടായതില്‍ നല്ല വിഷമമുണ്ടെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. നടിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്നായിരുന്നു സലീം കുമാറിന്റെ പ്രസ്താവന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*