എന്തുകൊണ്ട് ദിലീപ് …….ചോദ്യം പ്രസക്തമാണ്‌.

രഞ്ജിത് എബ്രഹാം തോമസിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ പൂര്‍ണ രൂപം 

ഈ പോസ്റ്റിന് മറുപടിയായി വരുന്ന കമന്റ്സ് ഊഹിക്കാവുന്നതേ ഉള്ളു…. 99% ആളുകളും എതിര്‍ത്താലും പറയാനുള്ളത് പറയും. ഒരു നടന്റെയും ഫാനുമല്ല, ലൈറ്റുമല്ല… അഭിപ്രായം ആര്‍ക്കും പണയം വെച്ചിട്ടുമില്ല.

അങ്ങനെ മലയാളി ആഗ്രഹിച്ചത് സംഭവിച്ചു. ദിലീപ് അറസ്റ്റില്‍ ! ഒരു മനുഷ്യന്റെ കൂടി പതനം കാണാന്‍ ആഗ്രഹിച്ച എല്ലാവര്‍ക്കും ഇന്ന് നല്ല ഉറക്കം കിട്ടട്ടേ… ശുഭരാത്രി…
ഒരുപക്ഷേ, മലയാളത്തിലെ ഒരു നടന് ഓസ്കാര്‍ കിട്ടുന്നതിലും, കേരളത്തിലെ ഒരു കായിക താരത്തിന് ഒളിമ്പിക് മെഡല്‍ കിട്ടുന്നതിലും അധികമായ സന്തോഷം നമുക്ക് ഇന്നുണ്ടായി കാണണം. കാരണം, ഒരുത്തന്‍ കൂടി നശിച്ചല്ലോ….! എന്തൊരു മനസുഖം….! ഇതിന് മുമ്പ് ഇതുപോലൊരു സന്തോഷം കണ്ടത് കോഴക്കേസില്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തപ്പോഴാണ്. ആ കേസില്‍ ശ്രീശാന്ത് തെറ്റുകാരനാണെന്ന് തെളിയിക്കപ്പെട്ടില്ല എന്നത് മറ്റൊരു സത്യം.

കുരുക്ക് മുറുകുന്നു; ദിലീപിനെതിരെ ശക്തമായ തെളിവുകള്‍!! തെളിവുകള്‍ നിരത്തിയപ്പോള്‍ താരത്തിന്‍റെ പ്രതികരണം….

ഇവിടെ ദിലീപ് കുറ്റവാളിയോ നിരപരാധിയോ ആകട്ടേ, അതിലേക്ക് കടക്കുന്നില്ല. അത് കോടതി തീരുമാനിക്കട്ടേ… പക്ഷേ, ന്യായമായ ഒരു സംശയം, മലയാള സിനിമയില്‍ മീര ജാസ്മിന്‍, നവ്യാ നായര്‍, പത്മപ്രിയ, മമ്ത മോഹന്‍ദാസ്, നമിത പ്രമോദ് തുടങ്ങി എത്രയോ നായിക നടിമാരുണ്ടായിരുന്നല്ലോ…! ഇവരോടാരോടും ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ഈ നടിയോട് മാത്രം ദിലീപിന് ഉള്ളത് ? ഇവിടെ ദിലീപ് ആരോപിക്കുന്നത് ഈ നടി തന്റെ കുടുംബജീവിതം തകര്‍ത്തെന്നാണ്. സത്യമില്ലേ അതില്‍…? പരദൂഷണം എന്നത് മലയാളിക്ക് ജന്മസഹജം ആയതുകൊണ്ട് അത് പറയാതെ നമുക്ക് ജീവിക്കാന്‍ വയ്യ ! ഇത് വായിക്കുമ്പോള്‍ ചില സദാചാര വാദികള്‍ സട കുടഞ്ഞ് ഇണീക്കും എന്നറിയാം. കാവ്യ മാധവനുമായുള്ള അവിഹിത ബന്ധമല്ലേ ഈ നടി പറഞ്ഞു കൊടുത്തതെന്ന് വേണമെങ്കില്‍ പറയാം. ഹിതമോ അവിഹിതമോ ആകട്ടേ, അത് അയാളുടെ സ്വകാര്യത അല്ലേ…? നീ എന്തിനാണ് മലയാളീ അതില്‍ തലയിടുന്നത്? കള്ളവെടി വെക്കാന്‍ പോകുന്നവര്‍ക്കും സദാചാരം ഉണരും. അതാണ് കേരളം…!
എന്തായാലും പറഞ്ഞ് പറഞ്ഞ് രണ്ടു പേരെയും കൂടി നമ്മള്‍ രണ്ട് വഴിക്കാക്കി. എന്നിട്ടും എത്തിനോട്ടം തീര്‍ന്നില്ല. കാവ്യയെ കല്യാണം കഴിച്ചതോടെ വീണ്ടും സദാചാര പ്രസംഗം, ”ഞങ്ങള്‍ അന്നേ പറഞ്ഞില്ലേ ” എന്ന മട്ടില്‍.! അതും കഴിഞ്ഞു. പിന്നെ അറിയേണ്ടത് രണ്ടാനമ്മയും മകളും തമ്മില്‍ വല്ല പ്രശ്നവും ഉണ്ടോ എന്നാണ്. അതിന് നമ്മള്‍ അമേരിക്കയില്‍ വരെ എത്തിനോക്കി. അവര്‍ കെട്ടിപ്പിടച്ച് ഉമ്മ കൊടുക്കുന്നതാണെങ്കില്‍ നമുക്ക് സഹിക്കൂല്ല. അടി ഇടണം, നിര്‍ബന്ധമാണ്….!

ഇതിനിടക്കാണല്ലോ നടിയെ അക്രമിച്ച സംഭവം. അപ്പോള്‍ തന്നെ നമ്മള്‍ വിധിപറഞ്ഞു. ”ദിലീപാണ്…ആ പന്ന ….. മോ…നെ പിടിക്കണം….” . അങ്ങനെ ചിന്തിച്ചത്, ബുദ്ധിയേറെയുള്ള മലയാളിയുടെ യുക്തിയാകാം, അഭിനന്ദിക്കുന്നു. ദിലീപാണ് അത് ചെയ്തതെങ്കില്‍ ആ ചെറ്റത്തരത്തിന് അയാളെ ശിക്ഷിക്കുക തന്നെ വേണം. പക്ഷേ, അവിടെ മറ്റൊരു വശം കൂടിയുണ്ട്. അത്രയും ക്രൂരമായ ഒരു പ്രവര്‍ത്തി ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ച കാരണങ്ങളും മനസിലാക്കണം. അയാള്‍ ക്രിമിനലായതിന് പിന്നിലുള്ള ചേതോവികാരം മനസിലാക്കണം. വഴിയില്‍ കൂടി നടന്നു പോകുന്ന ഏതോ ഒരാളെ വെറുതെ ചെന്ന് ഉപദ്രവിക്കണ്ട കാര്യം അയാള്‍ക്കില്ല ! അയാള്‍ ഒരു മാനസിക രോഗി അല്ലാത്തതിനാല്‍ അങ്ങനെ ചെയ്യില്ലെന്ന് കരുതാം. അപ്പോള്‍ ആ തെറ്റിലേക്ക് അയാളെ നയിച്ച വ്യക്തികളും സമൂഹവും ഇവിടെ പ്രതികളാണ്.

നടി ആക്രമണ കേസ് സാധ്യതകള്‍ (ലോജിക്കല്‍ തിങ്കിംഗ് ); ഷൈന്‍ ജി എഴുതിയ പോസ്റ്റ് വൈറലാകുന്നു..!.

ഇതിനിടക്ക് മറ്റു ചില കാര്യങ്ങള്‍ ഓര്‍ത്തു പോകുന്നു, ഇന്നാട്ടിലെ നിരവധി പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കാന്‍ ദിലീപ് തുടക്കമിട്ടത്… സിനിമാ രംഗത്ത് അവശത അനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത്… അങ്ങനെ എന്തെല്ലാം….! അതൊക്കെ സൗകര്യ പൂര്‍വ്വം നമുക്ക് മറക്കാം. ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം നേടിയ അയാളുടെ ഇച്ഛാശക്തിയേയും പുച്ഛിച്ച് തള്ളാം. കാരണം അയാള്‍ ഇന്നൊരു പ്രതിയാണ്….

പക്ഷേ, മറ്റൊരു കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്താതെ വയ്യ,
ദിലീപിനെ അറസ്റ്റ് ചെയ്ത ഉടനെ അയാളുടെ സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തു. അതിന് ആരാണ് മലയാളീ നിനക്ക് അധികാരം തന്നത് ? ഇതാണ് ചൊരുക്ക് ! ഒന്നുമില്ലായ്മയില്‍ നിന്ന് വല്ലതുമൊക്കെ ഉണ്ടാക്കിയവനോടുള്ള നല്ല ഒന്നാന്തരം കൃമികടി. ഒരവസരം കിട്ടിയപ്പോള്‍ അതങ്ങ് തീര്‍ത്തു. ഒരു പാവം സെക്യൂരിറ്റിയെ കാറിടിച്ച് കൊന്ന കോടീശ്വരനായ (ജന്മനാ) നിഷാമിന് വേണ്ടി പൊതുയോഗം നടത്തിയ അതേ പുള്ളികളാണ് ! എന്തൊരു ഇരട്ടത്താപ്പ്.! ആയിരക്കണക്കിന് ആളുകളുടെ കഞ്ഞികുടി മുട്ടിച്ചാലും പ്രശ്നമില്ല, നമുക്ക് ഈ പുതുപ്പണക്കാരന്റെ എല്ലാം അടിച്ചു തകര്‍ക്കണം. എന്തായാലും വരും ദിവസങ്ങളില്‍ അയാളുടെ സ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന മാര്‍ച്ചുകള്‍ നിരവധിയാകുമല്ലോ. കൃത്യമായി ഫോട്ടം പത്രത്തില്‍ വരുത്താനും ചാനലില്‍ മുഖം കാണിക്കാനും രാഷ്ട്രീയ നേതാക്കള്‍ ജാഗരൂകരാകണം. കൊതുക് കടിച്ച് മുന്നൂറ് പേര് മരിച്ചിട്ടും നമുക്ക് പ്രശ്നമില്ല. നൂറ്റമ്പത് രൂപ കൊടുത്താല്‍ കൊതുകിനെ കൊല്ലുന്ന ബാറ്റ് കിട്ടും. ഓ…കൊതുകിനെ തല്ലാന്‍ ആര്‍ക്ക് നേരം ?! നമുക്ക് ഈ കൊടും കുറ്റവാളിയുടെ സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ക്കാം. കാരണം, നമ്മളാണല്ലോ നിയമം നടപ്പാക്കേണ്ടത്….!

എല്ലാം സഹിക്കാം, മാധ്യമ പ്രവര്‍ത്തകരുടെ ചോര തിളക്കുന്നതാണ് അണ്‍ സഹിക്കബിള്‍ ! വികാരാവേശത്താല്‍ രോമാഞ്ചകഞ്ചുക പുളകിതരാകുകയാണ് പലരും. ആദ്യം വാര്‍ത്ത തന്നത്… ആദ്യ ദൃശ്യങ്ങള്‍ തന്നത്… എന്തൊക്കെ അവകാശ വാദങ്ങള്‍.! നെഗറ്റീവ് വാര്‍ത്തകളെ കൃത്യമായി മാര്‍ക്കറ്റ് ചെയ്യാനുള്ള മെയ് വഴക്കം അവര്‍ വീണ്ടും തെളിയിച്ചു. ഏതായാലും വീട്ടിലെ സ്ത്രീകള്‍ ആദ്യമായി സീരിയല്‍ ഉപേക്ഷിച്ച് ‘വാര്‍ത്ത’ കണ്ട ദിനം എന്ന നിലയിലും ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തും.

അപ്പോള്‍ ഒരിക്കല്‍ കൂടി പറയട്ടേ, ദിലീപ് കുറ്റവാളി ആണെങ്കില്‍ ഈ രാജ്യത്തെ നിയമം അനുശാസിക്കുന്ന ശിക്ഷ അയാള്‍ക്ക് നല്‍കണം. കാരണം, ചിന്തിക്കാന്‍ പറ്റാത്ത ഹീനകൃത്യം തന്നെയാണ് ചെയ്തത്. പക്ഷേ, കുറ്റവാളി ആണെന്ന് മുദ്ര കുത്തേണ്ടതും ശിക്ഷ വിധിക്കേണ്ടതും കോടതിയാണ്. അല്ലാതെ നമ്മളല്ല. പാപമില്ലാത്തവര്‍‍ കല്ലോ മെറ്റിലോ കരിങ്കല്ലോ എറിയട്ടേ…

പാവം ചാക്കോയെ കൊന്ന് ഇന്നും പിടികിട്ടാപ്പുള്ളിയായി വിലസുന്ന സുകുമാരക്കുറുപ്പിനെ മനസില്‍ ധ്യാനിച്ചു കൊണ്ട് നിര്‍ത്തുന്നു….

അമ്പരപ്പിക്കുന്ന വാര്‍ത്ത‍ !!! ഈ മോഡി മലയാളിയാണ് ……

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*